പിണറായി ആർഎസ്എസിന്റെ നാവായി മാറി : വെൽഫെയർ പാർട്ടി
മലപ്പുറം: മലപ്പുറത്തെ കുറിച്ച് വംശീയ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ സംഘപരിവാറിന്റെ നാവായി മാറിയെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് പറഞ്ഞു. “മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ സ്വർണക്കടത്തും ഹവാല ഇടപാടും നടക്കുന്നു” എന്ന പിണറായിയുടെ പ്രസ്താവന ഏത് ഡാറ്റയുടെ അടിസ്ഥാനത്തിലാണ്.
“കരിപ്പൂർ എയർപോർട്ട് മലപ്പുറത്തുകാർ മാത്രമല്ല ഉപയോഗിക്കുന്നത്” എന്ന സാധാരണ ബോധം പോലും മുഖ്യമന്ത്രിക്ക് ഇല്ലേ. ഈ പണം ദേശദ്രോഹ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു എന്ന് മുഖ്യമന്ത്രി പറയുന്നത് അടിസ്ഥാനരഹിതമാണെന്നും, അതിന് മലപ്പുറത്ത് എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
കേരളത്തിൽ ആർഎസ്എസ് ഒരു “ഡീപ് സ്റ്റേറ്റ്” രൂപത്തിൽ പ്രവർത്തിക്കുന്നു എന്ന അൻവറിന്റെ ആരോപണത്തെ പിണറായി വിജയൻ സാങ്കേതികമായി സ്ഥിരീകരിക്കുന്നുവെന്ന് പാർട്ടി ആരോപിച്ചു. മലപ്പുറം ജില്ലയെ ക്രിമിനൽ വൽക്കരിക്കുന്ന സംഘപരിവാർ വംശീയ അജണ്ട നടപ്പാക്കുന്നതിന് പിണറായി വിജയൻ നടത്തിപ്പുകാരൻ മാറിയിരിക്കുകയാണ്. എത്രയും വേഗം മുഖ്യമന്ത്രി പദം രാജിവെച്ച് കേരള ജനതയോട് മാപ്പ് പറയണമെന്നും പാർട്ടി എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.
ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്നും, പാർട്ടി മണ്ഡലം, പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും എക്സിക്യൂട്ടീവ് അറിയിച്ചു.
തിരൂരിൽ 59കാരിയെ പീഡിപ്പിച്ച കേസിൽ 38കാരന് ജീവപര്യന്തം
മലപ്പുറത്ത് വെൽഫെയർ പാർട്ടി മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു
മലപ്പുറത്തെ കുറിച്ച് വംശീയത നിറച്ച പെരുംകള്ളം തുപ്പുന്ന പിണറായി വിജയൻ ആർഎസ്എസിന്റെ നാവാണ്;ഇനിയെങ്കിലും രാജിവെച്ച് ഒന്ന് പോയി തരുമോ എന്ന് മുദ്രാവാക്യം ഉയർത്തിയാണ് വെൽഫെയർ പാർട്ടി മലപ്പുറത്ത് പ്രതിഷേധ പ്രകടനം നടത്തി മുഖ്യമന്ത്രിയുടെ കോലം കത്തിച്ചത്.
ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന്, ജില്ലാ സെക്രട്ടറിമാരായ നൗഷാദ് ചുള്ളിയൻ, അഷ്റഫലി കട്ടുപ്പാറ, ജില്ലാ കമ്മിറ്റി അംഗം CH മുഖീമുദ്ദീൻ, മണ്ഡലം പ്രസിഡണ്ട് ഷരീഫ് മൊറയൂർ, മെഹ്ബൂബ് പൂക്കോട്ടൂർ, പി പി മുഹമ്മദ്, മുബീൻ മലപ്പുറം എന്നിവർ നേതൃത്വം നൽകി.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]