കേരളം ഭരിക്കുന്നത് ആർ എസ് എസ് മുഖ്യമന്ത്രിയെന്ന് എ പി അനിൽകുമാർ

കേരളം ഭരിക്കുന്നത് ആർ എസ് എസ് മുഖ്യമന്ത്രിയെന്ന് എ പി അനിൽകുമാർ

മലപ്പുറം: മലപ്പുറം ജില്ലയിലെ ജനങ്ങളെ ഒന്നടങ്കം അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പ്രസ്താവന നടത്തുക വഴി കേരളം ഭരിക്കുന്നത് സി.പി.എം. മുഖ്യമന്ത്രിയല്ലെന്നും ആര്‍.എസ്.എസ്.ന്റെ മുഖ്യമന്ത്രിയാണെന്നും തെളിഞ്ഞിരിക്കുകയാണെന്നും പിണറായി വിജയന് ഇനി മുഖ്യമന്ത്രിയായി അധികാരത്തില്‍ തുടരാന്‍ ധാര്‍മികമായി അവകാശമില്ലെന്നും കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതി അംഗം എ.പി.അനില്‍കുമാര്‍ എം.എല്‍.എ. പറഞ്ഞു. മലപ്പുറം ജില്ലയെ അപമാനിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് പറയണമെന്ന ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച് പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ഒരു മുഖ്യമന്ത്രിയും ഇതുവരെ പറയാത്ത രീതിയിലുള്ള പരാമര്‍ശങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയിട്ടുള്ളത്. ബി.ജെ.പി നേതാവ് സുബ്രഹ്മണ്യ സ്വാമിയും അതുപോലെ തന്നെ ആര്‍.എസ്.എസ്. മുഖപത്രമായ ഓര്‍ഗനൈസറുമൊക്കെ മലപ്പുറം ജില്ലയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ നിരന്തരം പ്രചരണങ്ങള്‍ മുമ്പ് നടത്തിയിട്ടുണ്ട്. ആ പ്രചരണങ്ങളുടെയൊക്കെ ചുവടുപിടിച്ച് അതേ രീതിയില്‍ തന്നെയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയും സംസാരിച്ചത്. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും പിടിച്ചെടുക്കുന്ന സ്വര്‍ണ്ണത്തെ പറ്റിയും ഹവാല ഇടപാടിലൂടെയൊക്കെ ഏറെ പണം പിടിച്ചെടുക്കുന്നതിനെ പറ്റിയും സര്‍ക്കാര്‍ വലിയ അഭിമാനമായി പറയുന്നതിനോടൊപ്പം തന്നെ ആ പണം മുഴവന്‍ കേരളത്തില്‍ എത്തുന്നത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു വേണ്ടിയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയാണ്, ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന വ്യക്തിയാണ്. എത്ര കോടി രൂപയാണ് ഇങ്ങനെ പിടിച്ചെടുത്തത് എത്ര സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത് ഇത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് എവിടെയാണ് വിനിയോഗിച്ചത് ഏത് ഏജന്‍സിയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്, വ്യക്തികളാണോ ഏജന്‍സികളാണോ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുന്നത് തുടങ്ങിയ കാര്യങ്ങളൊക്കെ പറയേണ്ട ബാധ്യത കേരളത്തിലെ മുഖ്യമന്ത്രിയ്ക്കുണ്ട്. അത്തരം കാര്യങ്ങളോ അതിന് അടിസ്ഥാനപരമായ ഒരു തെളിവോ ഇല്ലാതിരിന്നിട്ടുപോലും ഇത്തരത്തില്‍ ഒരു ജില്ലയെ അടച്ച് ആക്ഷേപിക്കുന്ന രീതിയില്‍ മുഖ്യമന്ത്രി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുള്ളത്.

തിരൂരിൽ 59കാരിയെ പീഡിപ്പിച്ച കേസിൽ 38കാരന് ജീവപര്യന്തം

ഇത് സി.പി.എം. നേതാവ് പി. ജയരാജന്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയുടെ തുടര്‍ച്ചയാണ്. അദ്ദേഹം പറഞ്ഞത് കേരളത്തില്‍ ഐ.എസ്. റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ട് എന്നാണ്. ഇതൊക്കെ ചൂണ്ടിക്കാണിക്കുന്നത് ഒരു വിഭാഗത്തിന് എതിരെയുള്ള വളരെ ബോധപൂര്‍വ്വമായ ശ്രമവും കേരളത്തിലെ ഭൂരിപക്ഷ വര്‍ഗ്ഗീയതയെ ഊട്ടിവളര്‍ത്താനുള്ള ശ്രമവുമാണ്. ബി.ജെ.പി.യെയും ആര്‍.എസ്.എസ്.ന്റേയും മുദ്രാവാക്യമാണ് പിണറായി വിജന്‍ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Sharing is caring!