സൗജന്യ ഡയാലിസിസ് യൂണിറ്റ്, നിലമ്പൂരിൽ പുതിയ ആശുപത്രി-വൻ വികസന പദ്ധതികളുമായി ജില്ലാ സഹകരണ ആശുപത്രി

സൗജന്യ ഡയാലിസിസ് യൂണിറ്റ്, നിലമ്പൂരിൽ പുതിയ ആശുപത്രി-വൻ വികസന പദ്ധതികളുമായി ജില്ലാ സഹകരണ ആശുപത്രി

മലപ്പുറം: നേട്ടങ്ങങ്ങളുടെ നെറുകയില്‍ 58.95 കോടിയുടെ വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് പി.എം.എസ്.എ മലപ്പുറം ജില്ലാ സഹകരണ ആശുപത്രി. 100.63 കോടിയുടെ വാര്‍ഷിക ബജറ്റിന് ജനറല്‍ ബോഡി അംഗീകാരം നല്‍കി. നിലമ്പൂരില്‍ 150 ബെഡ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, ഡയാലിസിസ്, കണ്ണാശുപത്രി തുടങ്ങിയ പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവര്‍ത്തന മികവിനും ഏറ്റവും ഉയര്‍ന്ന ലാഭവിഹിതം നല്‍കിയതിനും സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം ലഭിച്ച ജില്ലാ സഹകരണ ആശുപത്രി ഇത്തവണ 11.5 ശതമാനം ഡിവിഡന്റും 5% ചികിത്സാ ബെനിഫിറ്റും ഓഹരി ഉടമകള്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.

മലയോര മേഖലയുടെ ഹൃദയ ഭൂമിയായ നിലമ്പൂരിലെ മതിയായ ചികിത്സാ സൗകര്യങ്ങള്‍ക്കുള്ള പരിമിധികള്‍ക്ക് പരിഹാരം കാണുന്നതിന് 16 കോടി ചെലവില്‍ 150 ബെഡ് സൂപ്പര്‍ സെപ്ഷ്യാലിറ്റി ആശുപത്രിയാണ് തുടങ്ങുന്നത്. 25 ചികിത്സാ വിഭാഗങ്ങള്‍ ഒരുക്കുന്നതിന് സ്വന്തമായി ഭൂമി കെട്ടിടം എന്നിവ സ്ഥാപിക്കുന്നതടക്കം പദ്ധതിയില്‍ ഉള്‍പ്പെടും. നെടിയിരുപ്പ് സഹകരണ ആശുപത്രി സംഘം മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയുമായി ലയിപ്പിച്ച് ഇവിടെയുള്ള 29 സെന്റ് ഭൂമിയില്‍ 50 ബെഡ് സൗകര്യമുള്ള മിനി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും നിര്‍മിക്കും. എട്ടുകോടി രൂപയാണ് ഈ പദ്ധതിക്കായി ബജറ്റില്‍ നീക്കിവെച്ചിട്ടുള്ളത്.

നഴ്‌സിങ് കോളജ്/ പാരാമെഡിക്കന്‍ ഇന്‍സ്റ്റിറ്റിയൂഷന് സമ്പൂര്‍ണ കാമ്പസ് സൗകര്യം ഒരുക്കുന്നതിന് 16 കോടി രൂപയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ മികച്ച ചികിത്സാ സൗകര്യമൊരുക്കുന്നതിന് നാല് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ക്ലിനിക്കുകള്‍ കൂടി ആശുപത്രി ആരംഭിക്കും. 24 മണിക്കൂര്‍ അത്യാഹിത വിഭാഗം ഉള്‍പ്പടെയുള്ള സൗകര്യങ്ങളാണ് ക്ലിനിക്കുകളില്‍ ഒരുക്കുക. നാല് സബ് സെന്ററകള്‍ക്ക് 25 ലക്ഷം വീതം ഒരു കോടി രൂപയുടെ പദ്ധതികളാണ് ആസൂത്രണം ചെയ്ത് നടപ്പാക്കുക. ആധുനിക സൗകര്യങ്ങളുള്ള എം.ഐര്‍.ഐ ഉള്‍പ്പടെ റോഡിയോ ഡയഗ്നോസ്റ്റിക് സംവിധാനം ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ ആരംഭിക്കും. 13.16 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്.

നിര്‍ധന രോഗികള്‍ക്ക് കൂടി പ്രയോജനകരമായ രീതിയില്‍ ഡയാലിസിസ് യൂണിറ്റും ആരംഭിക്കും. ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ ആരംഭിക്കുന്ന പദ്ധതിയില്‍ ഒരു ഷിഫ്റ്റ് നിര്‍ധനര്‍ക്ക് സൗജന്യ ഡയാലിസിസിനായി മാറ്റിവെക്കും. 50 ലക്ഷം രൂപ ചെലവിലാണ് ഡയാലിസിസ് സംവിധാനം ആശുപത്രിയില്‍ ഒരുക്കുന്നത്. കിഡ്‌നി രോഗം മുന്‍കൂട്ടി കണ്ടെത്തുന്നതിന് കിഡ്‌നി രോഗ നിര്‍ണയത്തിനുള്ള മൊബൈല്‍ ലബോറട്ടറി സംവിധാനവും ഒരുക്കുന്നുണ്ട്. ഇതിന് മാത്രമായി 30 ലക്ഷം രൂപയാണ് മാറ്റിവെച്ചിട്ടുള്ളത്.

മുഖ്യമന്ത്രിക്കെതിരെ ജില്ലയിലെ പ്രതിപക്ഷ നേതാക്കൾ; മലപ്പുറത്തെ അപമാനിച്ചുവെന്ന് ആരോപണം

അംഗീകൃത ഏജന്‍സികളുമായി ചേര്‍ന്ന് കരാര്‍ അടിസ്ഥാനത്തില്‍ കണ്ണാശുപത്രിയും ജില്ലാ ആസ്ഥാനത്ത് സജ്ജീകരിക്കും. 25 ലക്ഷം രൂപയാണ് പ്രഥാമിക സംവിധാനമൊരുക്കുന്നതിന് മാറ്റിവെച്ചിട്ടുള്ളത്. ബ്യൂട്ടി സ്പ, ആന്റ് കോസ്‌മെറ്റിക്‌സ് വിഭാഗം, വാട്ടര്‍ അനാലിസിസ് ക്വാളിറ്റി ടെസ്റ്റിങ് ലബോറട്ടറി, ഒരു കോടി രൂപ ചെലവില്‍ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്ക്, സൗജന്യ മെഡിക്കല്‍ ക്യാമ്പുകളും ബോധവത്കരണം ഉള്‍പ്പടെ 16 വ്യത്യസ്ത പദ്ധതികളാണ് ബജറ്റില്‍ ഉള്‍പ്പെടുത്തി ജനറല്‍ ബോഡി അംഗീകാരം നല്‍കിയിരിക്കുന്നത്.

സാമൂഹിക ക്ഷേമ പദ്ധതികളുമായി പി.എം.എസ്.എ ഹെല്‍ത്ത് കെയര്‍ പദ്ധതി

ആതുര സേവന രംഗത്ത് മികച്ച സംവിധാനങ്ങളും സേവനവും ഉറപ്പുവരുത്തുന്നതിനോടൊപ്പം ക്ഷേമ പദ്ധതികളുമായി ജില്ലാ സഹകരണ ആശുപത്രി. പി.എം.എസ്.എ ഹെല്‍ത്ത് കെയര്‍ വെല്‍ഫയര്‍ വിഭാഗം ഇതിനായി പ്രവര്‍ത്തനം ആരംഭിച്ചു. ഇതിന്റെ ആദ്യപടിയായാണ് നിര്‍ധനര്‍ക്ക് സൗജന്യ ഡയാലിസിസ് സംവിധാനം, സൗജന്യ ചികിത്സ, കിഡ്‌നിരോഗ നിര്‍ണയ ക്യാമ്പ് എന്നിവ സംഘടിപ്പിക്കും. സന്നദ്ധ സേവനത്തിന് പ്രത്യേകമായി ഫണ്ട് കണ്ടെത്തിയാണ് ഹെല്‍ത്ത് കെയര്‍ വെല്‍ഫയര്‍ വിഭാഗം പ്രവര്‍ത്തിക്കുന്നത്. പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി 12 ലക്ഷം രൂപ ആശുപത്രി ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സഹകരണ സംഘങ്ങളുടെ പൊതു നന്മഫണ്ട്, സേവന സന്നദ്ധരുടെ സഹായം, സംഭാവന എന്നിവ സ്വീകരിച്ച് വരും വര്‍ഷങ്ങളിലും പദ്ധതി മുന്നോട്ടു കൊണ്ടുപോകുമെന്ന് ആശുപത്രി മാനേജ്‌മെന്റ് വ്യക്തമാക്കി.

ആശുപത്രി പ്രസിഡന്റ് കെ. പി. എ മജീദ് എം. എൽ. എ. അധ്യക്ഷത വഹിച്ചു. പുതിയ പദ്ധതികളുടെ പ്രഖ്യാപനം ആശുപത്രി വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ആബിദ് ഹുസൈന്‍ തങ്ങൾ എം. എല്‍. എ മുഖ്യാതിഥിയായിരുന്നു. ഡോ. എ. പി. ജെ. അബ്ദുല്‍ കലാം ദേശിയ പുരസ്കാര ജേതാവ് ഡോ. നെച്ചിക്കാട്ടിൽ മുഹമ്മദ്‌ കുട്ടി സാഹിബ്‌നെ വാർഷിക പൊതുയോഗം ആദരിച്ചു. ബജറ്റ് അവതരണം ഡയറക്ടർ സി അബ്ദുന്നാസറും കാപ്പിറ്റൽ ബഡ്ജറ്റ് അവതരണം വി എ റഹ്മാനും റിപ്പോർട്ട് അവതരണം , വരവ് ചിലവ് കണക്ക് അവതരണം ആശുപത്രി സെക്രട്ടറി സഹീർ കാലടിയും നിർവഹിച്ചു സഹകരണ വകുപ്പ് ആഡിറ്റർ പ്രശാന്ത് , ഡയറക്ടർമാരായ മന്നയിൽ അബൂബക്കർ , കുന്നത്ത് കുഞ്ഞി മുഹമ്മദ്, രായീൻ. ടി, അഡ്വ. റജീന പി കെ, ഖദീജ പി ടി, രാധ കെ എന്നിവർ പ്രസംഗിച്ചു.

Sharing is caring!