മുഖ്യമന്ത്രിക്കെതിരെ ജില്ലയിലെ പ്രതിപക്ഷ നേതാക്കൾ; മലപ്പുറത്തെ അപമാനിച്ചുവെന്ന് ആരോപണം
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്റെ മലപ്പുറത്തെ മോശമാക്കിയുള്ള പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി വിവിധ രാഷ്ട്രീയ നേതാക്കൾ രംഗത്ത്. ‘ദ ഹിന്ദു’ പത്രത്തിലെ പരാമർശത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറത്തെ അപമാനിച്ചെന്ന് പി.വി. അൻവർ പറഞ്ഞു. അന്‍വര്‍ പറഞ്ഞതിന്റെ പേരില്‍ മലപ്പുറത്തെ അപമാനിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് പി എം എ സലാം പറഞ്ഞു. മലപ്പുറം ജില്ലയെ അപമാനിച്ചു പ്രസ്താവന നടത്തിയ മുഖ്യമന്ത്രി പ്രസ്താവന പിൻവലിച്ചു മാപ്പ് പറയണമെന്ന് മലപ്പുറം ഡി സി സി പ്രസിഡന്റ് വി എസ് ജോയ് ആവശ്യപ്പെട്ടു.
ഹിന്ദുവിലെ ലേഖനത്തിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണ്. ഇംഗ്ലീഷ് പത്രത്തിൽ കൊടുത്താൽ ഡൽഹിയിൽ കിട്ടുമല്ലോയെന്നും എന്തുകൊണ്ട് മലയാള മാധ്യമങ്ങളോട് പറയുന്നില്ലെന്നും അൻവർ ചോദിച്ചു.
സ്വര്‍ണക്കടത്ത് പരാമര്‍ശം പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി സത്യാവസ്ഥ തുറന്നു പറയണമെന്നും കേന്ദ്രത്തെ പ്രീണിപ്പിക്കാനാണ് പിണറായിയുടെ നീക്കമെന്നും സലാം പറഞ്ഞു. കഴിഞ്ഞ അഞ്ച് കൊല്ലത്തിനിടെ മലപ്പുറത്ത് എത്ര രാജ്യദ്രോഹക്കുറ്റങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എത്രപേരെ ശിക്ഷിച്ചിട്ടുണ്ട് എന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് പറ്റുമോ. ആഭ്യന്തരമന്ത്രിയായ മുഖ്യമന്ത്രി പറയുകയാണ് അഞ്ച് കൊല്ലത്തിനിടെ ഇത്രയെണ്ണം ഉണ്ടായി. ഇത് സംബന്ധിച്ച് ഏന്തെങ്കിലും ഒരു തെളിവ് വെക്കാന്‍ ഉണ്ടോ. കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അധികവും സ്വര്‍ണം കടത്തിയത് മറ്റു ജില്ലാക്കാരണ്. അത് മലപ്പുറം ജില്ലയുടെ തലയിലിടുകയാണോ?. ഒരു പ്രദേശത്തയാകെ അപമാനിക്കുന്ന പ്രസ്താവനയുമായി വന്ന കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. അധികാരം നിലനിര്‍ത്താനായി ചെയ്ത തെറ്റുകളില്‍ നിന്ന് രക്ഷ നേടാന്‍, സ്വന്തം കുടുംബത്തിന്റെ വൃത്തികേടുകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇതുപോലെയുള്ള വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് ഒരുപ്രദേശത്തെ ജനത്തെയാകെ അപമാനിക്കുകയാണെന്നും സലാം പറഞ്ഞു.
മലപ്പുറത്തെ “ക്രിമിനൽപ്പുറം*” ആക്കാനുള്ള ശ്രമം സുജിത് ദാസ് ഉൾപ്പെടെ ഉള്ള പോലീസ് ഉദ്യോഗസ്ഥർ നടത്തിയത് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിർദേശ പ്രകാരമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.മോഡി പ്രീണനത്തിന് വേണ്ടി എത്ര തരം താഴാനും മുഖ്യമന്ത്രി ക്ക് മടിയില്ല എന്ന് തെളിയിക്കുന്നതാണ് അദ്ദേഹം നടത്തിയ മലപ്പുറം വിരുദ്ധ പ്രസ്താവന സൂചിപ്പിക്കുന്നത്.മോഡിയുടെ വാക്കും അമിത് ഷായുടെ നാക്കും കടമെടുത്തു പിണറായി നടത്തിയ പ്രസ്താവന അദ്ദേഹം വഹിക്കുന്ന പദവിക്ക് യോജിക്കുന്നതല്ലെന്ന് വി എസ് ജോയ് പറഞ്ഞു.
വൻ ജനാവലിയെ സാക്ഷിയാക്കി നിലമ്പൂരിൽ അൻവറിന്റെ രാഷ്രീയ വിശദീകരണം, മുഖ്യമന്ത്രിക്കും വിമർശനം
മുഖ്യമന്ത്രി പിണറായി വിജയിന്റെ മലപ്പുറം വിരുദ്ധ പ്രസ്താവനക്കെതിരെ യൂത്ത് ലീഗ് പ്രക്ഷോഭത്തിലേക്ക്. നാളെ പഞ്ചായത്ത്, മുനിസിപ്പല്‍ തലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കും. മലപ്പുറത്തിന്റെ ചെലവില്‍ മുഖ്യമന്ത്രി ആര്‍എസ്എസിനെ തൃപ്തിപ്പെടുത്തേണ്ടെന്ന് യൂത്ത് ലീഗ് നേതാക്കള്‍ പറഞ്ഞു.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]