ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളുടെയും ഗുണനിലവാരം വർദ്ധിപ്പിക്കാൻ പദ്ധതിയുമായി ആരോഗ്യവകുപ്പ്

ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളുടെയും ഗുണനിലവാരം വർദ്ധിപ്പിക്കാൻ  പദ്ധതിയുമായി ആരോഗ്യവകുപ്പ്

മലപ്പുറം: ഇനി മലപ്പുറം ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ഗുണനിലവാരത്തില്‍ ഒന്നാമതാകും.  2025 ഡിസംബര്‍ 31നകം ജില്ലയിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളും ദേശീയാംഗീകാരമായ എന്‍.ക്യു.എ.എസ് അംഗീകാരം നേടിയെക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി എല്ലാ ബ്ലോക്കില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി. ബ്രാന്‍ഡിംഗ് പൂര്‍ത്തീകരിച്ചതിന് ശേഷമുളള ഫണ്ട് വിതരണത്തിന് സ്ഥാപനങ്ങളുടെ എന്‍.ക്യു.എ.എസ് അംഗീകാരം മാനദണ്ഡമാക്കുകയും അതിന്റെ പെര്‍ഫോമന്‍സ് അടിസ്ഥാനത്തിലായിരിക്കും ക്വാളിറ്റി ആക്ടിവിറ്റികള്‍ക്ക് ആവശ്യമായ ഫണ്ട് നല്‍കുകയും ചെയ്യുക,

പദ്ധതിയുടെ പരിപൂര്‍ണവിജയത്തിനായി ഡി.എം.ഒയുടെ നേതൃത്വത്തില്‍ ഡിപിഎം, ആര്‍.സി.എച്ച് ഓഫീസര്‍ എന്നിവയുടെ സഹകരണത്തോടെ ക്വാളിറ്റി ഓഫീസര്‍മാര്‍, ജെസിഎച്ച്ഡബ്ല്യുസി എന്നിവരുടെ മീറ്റിങ് നടത്തി ജില്ലയില്‍ ഓരോ ക്വാര്‍ട്ടറിലും എന്‍.ക്യു.എ.എസ് അക്രഡിറ്റേഷന്‍ നേടേണ്ട സ്ഥാപനങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. പദ്ധതി ഫല പ്രദമായി നടപ്പിലാക്കുന്നതിനായി ജില്ലയിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും ക്വാളിറ്റി ടീം രൂപീകരിക്കുകയും ക്വാളിറ്റി നോഡല്‍ ഓഫീസര്‍മാരെ നിയമിക്കുകയും ചെയ്തു. ആരോഗ്യസ്ഥാപനങ്ങളില്‍ പ്രാഥമിക അസസ്‌മെന്റ് നടത്തി അത് ജില്ലയിലേക്ക് അയക്കുകയും ചെയുന്നു. അതില്‍ വിടവുകള്‍ കണ്ടെത്തി അത് ജില്ലാതല ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിഹരിക്കുകയും ആരോഗ്യസ്ഥാപനങ്ങളെ എന്‍.ക്യു.എ.എസ് അക്രഡിറ്റേഷന് സജ്ജീകരിക്കുകയും ചെയ്യുന്നു.

ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ദേശീയതലത്തിലുമായി നടത്തുന്ന വിവിധ മൂല്യനിര്‍ണ്ണയങ്ങളിലൂടെയാണ് ആശുപത്രികളെ എന്‍.ക്യു.എ.എസ് അംഗീകാരത്തിനായി തെരഞ്ഞെടുക്കുത്. ഒ.പി. വിഭാഗം, ലബോറട്ടറി, ഫാര്‍മസി, പൊതുജനാരോഗ്യവിഭാഗം, എന്നിവയുടെ പ്രവര്‍ത്തനം, ദേശീയ ആരോഗ്യ പദ്ധതികളുടെ നടത്തിപ്പ്, പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനം, മാതൃശിശു ആരോഗ്യം, ജീവിതശൈലീരോഗ നിയന്ത്രണം, പ്രതിരോധ കുത്തിവെയ്പ്പ്, ജീവനക്കാരുടെ സേവനം, രോഗികളുടെയും ജീവനക്കാരുടെയും അഭിപ്രായങ്ങള്‍ അനുസരിച്ചുള്ള മികച്ച സേവനം, ഓഫീസ് നിര്‍വ്വഹണം എന്നീ വിഭാഗങ്ങളുടെ മികച്ച പ്രവര്‍ത്തനമാണ് അംഗീകാരം ലഭിക്കാന്‍ കാരണമായത്. ഗുണനിലവാരം നിലനിര്‍ത്തുന്നതിന് 3 വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ലഭിക്കും.

സര്‍വ്വീസ് പ്രൊവിഷന്‍, പേഷ്യന്റ് റൈറ്റ്, ഇന്‍പുട്‌സ്, സപ്പോര്‍ട്ടീവ് സര്‍വീസസ്, ക്ലിനിക്കല്‍ സര്‍വീസസ്, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, ക്വാളിറ്റി മാനേജ്‌മെന്റ്, ഔട്ട് കം, എന്നീ എട്ട് വിഭാഗങ്ങളായി 6500 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് എന്‍.ക്യു.എ.എസ് അംഗീകാരം നല്‍കുന്നത്. ജില്ലാതല പരിശോധന, സംസ്ഥാനതല പരിശോധന എന്നിവയ്ക്ക് ശേഷം എന്‍.എച്ച്.എസ്.ആര്‍.സി നിയമിക്കുന്ന ദേശീയതല പരിശോധകര്‍ നടത്തുന്ന പരിശോധനകള്‍ക്ക് ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്. ഇവയില്‍ ഓരോ വിഭാഗത്തിലും 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്ന സ്ഥാപനങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ എന്‍.ക്യു.എ.എസ് അംഗീകാരം നല്‍കുന്നത്.

അപകടത്തിൽ പെട്ട കാറിലെ എയർബാ​ഗ് മുഖത്തമർന്ന് മൂന്ന് വയസുകാരി മരിച്ചു

Sharing is caring!