ഏഴ് ഫുട്ബോൾ അക്കാദമികൾക്ക് ജില്ലയിൽ തുടക്കം, 700 കുട്ടികൾക്ക് പരിശീലനം
മലപ്പുറം: സ്പോര്‍ട്സ് കൗണ്‍സിലിന് കീഴിലുള്ള ഫുട്ബോള്‍ അക്കാദമികളുടെ ഉദ്ഘാടനം ജില്ലാസ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് വി.പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. ദേശീയ, അന്തര്‍ദേശീയ തലത്തില്‍ ഫുട്ബോള്‍ താരങ്ങളെ ജില്ലയില്‍ നിന്ന് ഉയര്‍ത്തിക്കൊണ്ടുവരിക എന്നതാണ് പരിശീലനത്തിന്റെ ലക്ഷ്യമെന്ന് വി.പി അനില്‍ പറഞ്ഞു.
മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം, മഞ്ചേരി പയ്യനാട് സ്റ്റേഡിയം, എടപ്പാള്‍ സ്റ്റേഡിയം, നിലമ്പൂര്‍, താനൂര്‍ ഉണ്ണ്യാല്‍ ഫിഷറീസ് സ്റ്റേഡിയം, അരീക്കോട് സ്റ്റേഡിയം, പെരിന്തല്‍മണ്ണ പി.ടി.എം. ഗവ. കോളേജ് എന്നീ കേന്ദ്രങ്ങളിലെ ഫുട്ബോള്‍ അക്കാദമികളുടെ ഉദ്ഘാടനമാണ് കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടന്നത്. ജില്ലയിലെ 700 ഓളം കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയിലാണ് സ്പോര്‍ട്സ് കൗണ്‍സില്‍ ഫുട്ബോള്‍ പരിശീലനം നല്‍കുന്നത്. ജില്ലാസ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടിവ് അംഗം സി. സുരേഷ് അധ്യക്ഷത വഹിച്ചു. മുന്‍ സന്തോഷ് ട്രോഫി താരം പി.വി സന്തോഷ്, ബിനോയ് സി ജെയിംസ്, സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി വി.ആര്. അര്ജുന്, സ്പോര്‍ട്സ് ഓഫീസര്‍ മുരുകന് ടി. രാജ് തുടങ്ങിയവര്‍ സംസാരിച്ചു.
ഉദ്ഘാടന ചടങ്ങിനു ശേഷം കോട്ടപ്പടി സ്റ്റേഡിയത്തില്‍ മലപ്പുറം ഫുട്ബോള്‍ അക്കാദമിയും മഞ്ചേരി ഫുട്ബോള്‍ അക്കാദമിയും തമ്മില്‍ സൗഹൃദ മത്സരം നടന്നു. മലപ്പുറം ഫുട്ബോള്‍ അക്കാദമി എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചു.
കരിപ്പൂർ റെസ വികസനം; കേന്ദ്ര വ്യോമയാന മന്ത്രിയെ കണ്ട് മുഖ്യമന്ത്രി
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]