നെല്ലിക്ക കാംപയിന് പിന്തുണയുമായി പെരിന്തല്‍മണ്ണ മുതല്‍ കൊണ്ടോട്ടി വരെ കാര്‍ റാലി

നെല്ലിക്ക കാംപയിന് പിന്തുണയുമായി പെരിന്തല്‍മണ്ണ മുതല്‍ കൊണ്ടോട്ടി വരെ കാര്‍ റാലി

പെരിന്തൽമണ്ണ: ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനും ആരോഗ്യപൂര്‍ണമായ ജീവിതം ഉറപ്പാക്കുന്നതിനുമായി മലപ്പുറം ജില്ലാ ഭരണകൂടം മുന്‍കയ്യെടുത്ത് നടപ്പാക്കി വരുന്ന നെല്ലിക്ക ക്യാമ്പയിന് പിന്തുണയുമായി കാര്‍ റാലി സംഘടിപ്പിച്ചു. പെരിന്തല്‍മണ്ണ നെഹ്രു സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച റാലി വള്ളിക്കുന്ന് എം.എല്‍.എ പി. അബ്ദുള്‍ ഹമീദ് ഫ്‌ളാഗ് ഓഫ് ചെയ്തു. മഞ്ചേരിയില്‍ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം റാലി കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജില്‍ സമാപിച്ചു. പ്രീമിയം കാറുകളുടെ പ്രദര്‍ശനവും ഇ.എം.ഇ.എ കോളേജില്‍ നടന്നു.

സമാപനസമ്മേളനം ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ് ഉദ്ഘാടനം ചെയ്തു. ബോബി ചെമ്മണ്ണൂര്‍ മുഖ്യാതിഥിയായി. ത്രീ-ജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിസര്‍ച്ച് ആന്‍ഡ് പോളിസി സ്റ്റഡീസ് ചെയര്‍മാന്‍ ഡോ. ഷാഹിദ് ചോലയില്‍, കാരാടന്‍ സുലൈമാന്‍, മുഹമ്മദ് കുട്ടി അജ്ഫാന്‍, ഇ.എം.ഇ.എ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റിയാദ്, പി.കെ മുബഷിര്‍, ത്രീജി നെല്ലിക്ക പ്രോഗ്രാം കണ്‍വീനര്‍ അബു തംരീക് തുടങ്ങിയവര്‍ പ്രസംഗിച്ചു.

യോഗ അസോസിയേഷന്‍ ഓഫ് കേരള ഗ്രാമോദയം യോഗാ സെന്ററിന്റെ പുലാമന്തോള്‍ ഘടകം അവതരിപ്പിച്ച യോഗ ഡാന്‍സും പെരിന്തല്‍മണ്ണ നെഹ്രു സ്റ്റേഡിയത്തില്‍ നടന്നു. നെല്ലിക്ക ക്യാമ്പയിന്റെ ഭാഗമായി കഴിഞ്ഞ മാര്‍ച്ച് ഒന്നു മുതല്‍ മലപ്പുറത്ത് ഹോട്ടലുകളില്‍ മധുരം, ഉപ്പ്, ഓയില്‍ തുടങ്ങിയവ പരമാവധി കുറച്ചുള്ള ഭക്ഷണങ്ങള്‍ കൂടി ലഭ്യമാക്കാന്‍ തീരുമാനിക്കുകയും ഹോട്ടല്‍, റസ്റ്റോറന്റ് ഉടമകളുടെ സഹകരണത്തോടെ നടപ്പാക്കുകയും ചെയ്തിരുന്നു. ജീവിതശൈലീ രോഗങ്ങള്‍ നേരിടുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ തുടര്‍ച്ചയായാണ് ജില്ലയില്‍ പുതിയ ക്യാംപയിന് തുടക്കം കുറിച്ചത്. പ്രീമിയം കാറുകളുടെ പ്രദര്‍ശനവും റാലിയും കാണാന്‍ നിരവധി പേരെത്തിയിരുന്നു.

കരിപ്പൂർ റെസ വികസനം; കേന്ദ്ര വ്യോമയാന മന്ത്രിയെ കണ്ട് മുഖ്യമന്ത്രി

Sharing is caring!