മോഹൻദാസിന് താൻ നിസ്കരിക്കുന്നതെന്ന് പ്രശ്നമെന്ന് അൻവർ; അൻവർ തീവ്രവാദ ശക്തികളുടെ തടവറയിലെന്ന് സി പി എം നേതാവ്
നിലമ്പൂർ: സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി വി അൻവർ എം എൽ എ. സെക്രട്ടറി ആര്‍എസ്എസ്സുകാരനാണെന്നും താൻ അഞ്ച് നേരം നിസ്ക്കരിക്കുന്നത് അദ്ദേഹത്തിന് പ്രശ്നമായിരുന്നുവെന്നും അൻവർ ആരോപിച്ചു. നിലമ്പൂരിലെ വികസനം തടഞ്ഞെന്നും അടുത്ത ദിവസം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നും അന്‍വര്‍ അറിയിച്ചു.
മലപ്പുറം ജില്ലയിലെ സുജിത് ദാസിന്റെ വിഷയവും സമുദായത്തെ ക്രിമിനല്‍വല്‍ക്കരിക്കുന്നതും ശരിയല്ലെന്നും ഇടപെടണമെന്നും പലതവണ സെക്രട്ടറിയോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ദാസിന് ന്യൂനപക്ഷ സമുദായങ്ങളോട് വിരോധമുണ്ടെന്നും അന്‍വര്‍ ആരോപിച്ചു. മതന്യൂനപക്ഷങ്ങളുടെ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് നല്‍കല്‍ പാര്‍ട്ടി നയമല്ലെന്ന് മോഹന്‍ദാസ് പറഞ്ഞിട്ടുണ്ടെന്നും ഫണ്ട് കൊടുക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞു. മലപ്പുറത്ത് മുസ്ലിം സമുദായത്തെ തകര്‍ക്കാന്‍ വേണ്ടി ആര്‍എസ്എസ്സിനു വേണ്ടി നടക്കുകയാണ് മോഹന്‍ദാസെന്നും പി.വി അന്‍വര്‍ കൂട്ടിച്ചേർത്തു.
എന്നാൽ വൈകുന്നേരത്തോട് ആരോപണങ്ങളെല്ലാം നിഷേധിച്ച് മോഹൻദാസ് രംഗതെത്തി. പി.വി അൻവർ എംഎൽഎ തീവ്രവാദ ശക്തികളുടെ തടവറയിലാണെന്ന് മോഹൻദാസ് തിരിച്ചടിച്ചു. താൻ ആർഎസ്എസുകാരനാണെന്ന ആരോപണം പുച്ഛത്തോടെ തള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്നെ അറിയുന്നവരാണ് മലപ്പുറം ജില്ലയിലുള്ളവർ. താൻ ആർഎസ്എസാണ്, വർഗീയവാദിയാണ്, മുസ്ലിം വിരുദ്ധനാണ് എന്നാണ് അൻവർ പറഞ്ഞത്. മുസ്ലിം ലീഗിന്റെ നേതാവ് പോലും ഇത്തരം ആക്ഷേപങ്ങൾ ഉന്നയിക്കില്ല. അൻവറിനോട് നമസ്കരിക്കരുതെന്ന് പറഞ്ഞിട്ടില്ല… നമസ്കാരത്തെ ബഹുമാനിച്ചിട്ടേയുള്ളുവെന്നും മോഹൻദാസ് വ്യക്തമാക്കി.
അൻവറിനെതിരെ പ്രകോപന മുദ്രാവാക്യം; സി പി എം പ്രവർത്തകർക്കെതിരെ കേസ്
നിലമ്പൂരിൽ ഒഴികെ ഇടതുപക്ഷം കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും സമാനതകളില്ലാത്ത വികസനമാണ് നടപ്പാക്കുന്നത്. നിലമ്പൂരിൽ ഇത്തരത്തിലുള്ള വികസനങ്ങൾ വേഗത്തിൽ നടന്നിട്ടില്ല. മറ്റു മണ്ഡലങ്ങളിലെ എംഎൽഎമാർ നിരന്തരമായി ഇടപെടുമ്പോഴും അൻവർ വികസന ആവശ്യങ്ങൾ ഉന്നയിച്ച് ഏതെങ്കിലും മന്ത്രിമാരെ നേരിട്ട് കാണുക പോലും ചെയ്തിട്ടില്ല. മണ്ഡത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യം കുറവായിരുന്നു. ബിസിനസുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളിലായിരുന്നു കൂടുതൽ. അത് അദ്ദേഹത്തിന്റെ മണ്ഡലത്തിലെ വികസനത്തെ നന്നായി ബാധിച്ചുവെന്നും മോഹൻദാസ് പറഞ്ഞു.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]