അൻവറിനെതിരെ പ്രകോപന മുദ്രാവാക്യം; സി പി എം പ്രവർത്തകർക്കെതിരെ കേസ്
നിലമ്പൂർ: പി വി അൻവർ എം എൽ എയ്ക്കെതിരായ കൊലവിളി മുദ്രാവാക്യത്തിൽ സി പി എം പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്. നിലമ്പൂരില്‍ പി.വി അന്‍വര്‍ എംഎല്‍എയ്ക്ക് എതിരെ നടന്ന സിപിഎം പ്രതിഷേധ പ്രകടനത്തിനിടെയായിരുന്നു പ്രകോപന മുദ്രാവാക്യം. നൂറോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമെതിരായ ആരോപണങ്ങള്‍ക്ക് പിന്നാലെ ഇന്നലെയാണ് നിലമ്പൂരില്‍ അന്‍വറിനെതിരെ കൊലവിളി മുദ്യാവാക്യങ്ങളുമായി സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ‘ഗോവിന്ദന്‍ മാഷ് ഒന്ന് ഞൊടിച്ചാല്‍ കൈയും കാലും വെട്ടിയെടുത്തു പുഴയില്‍ തള്ളും’ എന്ന മുദ്രാവാക്യം വിളിച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ചെങ്കൊടി തൊട്ട് കളിക്കേണ്ട എന്ന ബാനര്‍ ഉയര്‍ത്തിയായിരുന്നു നിലമ്പൂരിലെ പ്രതിഷേധ പ്രകടനം. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രകടനത്തിനൊടുവില്‍ പിവി അന്‍വറിന്റെ കോലവും കത്തിച്ചിരുന്നു.
എടവണ്ണയിലും സിപിഎം പ്രകടനവും രാഷ്ട്രീയ വിശദീകരണ യോഗവും ഇന്നലെ സംഘടിപ്പിച്ചിരുന്നു. ഈ പ്രകടനത്തിലും അന്‍വറിനെതിരെ കൊലവിളി മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രകടനങ്ങള്‍.
അൻവറിനെ കൈവിട്ട് സി പി എം, എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം വി ഗോവിന്ദൻ
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]