ജില്ലാ ഹോമിയോ ആശുപത്രിയില്‍ ലിഫ്റ്റും ചുറ്റുമതിലും ഉദ്ഘാടനം ചെയ്തു

ജില്ലാ ഹോമിയോ ആശുപത്രിയില്‍ ലിഫ്റ്റും ചുറ്റുമതിലും ഉദ്ഘാടനം ചെയ്തു

മലപ്പുറം: ജില്ലാ പഞ്ചായത്തിന് കീഴിലുള്ള മലപ്പുറം മുണ്ടുപറമ്പ് ജില്ലാ ഹോമിയോ ആശുപത്രിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ലിഫ്റ്റ്, ചുറ്റുമതില്‍, മറ്റ് നവീകരണ പ്രവൃത്തികള്‍ എന്നിവയുടെ ഉദ്ഘാടനം പി. ഉബൈദുള്ള എം.എല്‍.എ നിര്‍വ്വഹിച്ചു. 50 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ലിഫ്റ്റ്, 40 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച ചുറ്റുമതില്‍, എമര്‍ജന്‍സി ട്രീറ്റ്‌മെന്റ് റൂം എന്നിവയുടെ സമര്‍പ്പണമാണ് നടന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ നസീബ അസീസ്, സെക്രട്ടറി എസ്. ബിജു, ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹന്ന യാസ്മിന്‍ വയലില്‍, എച്ച്.എം.സി അംഗങ്ങളായ ജയപ്രകാശ് എം., സുന്ദരന്‍ വില്ലോട്, ഒ. സഹദേവന്‍, ആശുപത്രി സൂപ്രണ്ട് ഡോ. റംലത്ത് കുഴിക്കാട്ടില്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.സി.എ മുഹമ്മദ് ഫായിസ് എന്നിവര്‍ സംസാരിച്ചു.

അൻവറിനെ കൈവിട്ട് സി പി എം, എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം വി ​ഗോവിന്ദൻ

Sharing is caring!