അൻവറിനെ കൈവിട്ട് സി പി എം, എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം വി ​ഗോവിന്ദൻ

അൻവറിനെ കൈവിട്ട് സി പി എം, എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം വി ​ഗോവിന്ദൻ

ന്യൂഡല്‍ഹി: എല്‍ഡിഎഫുമായുള്ള അന്‍വറിന്റെ എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അന്‍വറിന്റെ നിലപാട് അംഗീകരിക്കാനാവില്ല. അന്‍വറിന്റെ പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിച്ചു. അന്‍വര്‍ ഇനി എല്‍ഡിഎഫില്‍ ഇല്ലെന്നും എം വി ഗോവിന്ദന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

‘പാര്‍ട്ടി പരിശോധിക്കേണ്ട കാര്യം പാര്‍ട്ടി പരിശോധിച്ചു. സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടി സര്‍ക്കാര്‍ സ്വീകരിച്ചു. മറ്റു കാര്യങ്ങള്‍ പരിശോധിച്ചു വരികയാണ്. ഞാന്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാന്‍ ഇല്ലെന്നാണ് അന്‍വര്‍ പറഞ്ഞത്. അവിടെയും ഇവിടെയും ഇല്ലെന്ന് പറഞ്ഞു. അന്‍വറിന്റെ സമീപനം സംഘടനാപരമായോ രാഷ്ട്രീയ നിലപാട് അടിസ്ഥാനമാക്കിയോ അംഗീകരിക്കാന്‍ സാധിക്കില്ല. അതെല്ലാം ജനങ്ങളുടെ മുന്നില്‍ തുറന്നുപറഞ്ഞു. ജനം തിരിച്ചറിയുന്നുണ്ട്. പരമാവധി അന്‍വറിനെ പോലെയുള്ളയാളെ ഏതെങ്കിലും പക്ഷത്തേക്ക് തള്ളിമാറ്റുകയെന്നത് ഞങ്ങളുടെ നിലപാടല്ല. എല്‍ഡിഎഫുമായുള്ള അദ്ദേഹത്തിന്റെ ബന്ധം അദ്ദേഹം തന്നെ വിച്ഛേദിച്ചു പോയിരിക്കുന്നു’, എം വി ഗോവിന്ദന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ആഞ്ഞടിച്ച് പി വി അൻവർ

Sharing is caring!