പ്രവാചക പ്രകീര്‍ത്തനങ്ങളുടെ സ്നേഹ സായാഹ്നം തീര്‍ത്ത് സ്വലാത്ത് നഗര്‍; മഅ്ദിന്‍
മലപ്പുറം: മഅദിന്‍ അക്കാദമിക്ക് കീഴില്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച സ്വലാത്ത് ആത്മീയ സമ്മേളനവും ലൈറ്റ് ഓഫ് മദീനയും പ്രൗഢമായി. പരിപാടി സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മഅദിന്‍ ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്കി. വിദേശ ട്രൂപ്പുകളായ അല്‍ മാലിദ്, അല്‍ മുബാറക്ക് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ലൈറ്റ് ഓഫ് മദീന പ്രവാചക പ്രകീര്‍ത്തനങ്ങളുടെ ആവിഷ്കാര വിസ്മയങ്ങള്‍ സമ്മാനിച്ചു.
കടലുണ്ടി സാദാത്തുക്കളുടെ പിതാവായ സയ്യിദ് അഹ്മദുല്ബുഖാരി ആണ്ട് നേര്‍ച്ച, മൗലിദ് പാരായണം, സ്വലാത്തുന്നാരിയ്യ, മുള്രിയ്യ, ഹദ്ദാദ്, ഖുര്‍ആന്‍ പാരായണം, തഹ്ലീല്, പ്രാര്‍ത്ഥന എന്നിവ നടന്നു. സാഹിത്യോത്സവ് പ്രതിഭകള്‍ അവതരിപ്പിച്ച ഖവാലി, സൂഫീ ഗീതം, മദ്ഹ് കീര്‍ത്തനങ്ങള്‍ എന്നിവ ശ്രദ്ധേയമായി.
സയ്യിദ് ഹബീബ് തുറാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി, ഇബ്റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട് സംബന്ധിച്ചു.
RECENT NEWS
അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തിനായി സ്വകാര്യ ബസുകൾ സമാഹരിച്ചത് 18 ലക്ഷം രൂപ
പെരിന്തൽമണ്ണ: ജോലിക്കിടെ അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തെ സഹായിക്കാൻ സ്വകാര്യ ബസുകൾ കാരുണ്യയാത്ര നടത്തി സമാഹരിച്ചത് 17,98,155 രൂപ. കൊളത്തൂർ ഓണപ്പുട സ്വദേശി മൻസൂറിന്റെ ഭാര്യയും വിദ്യാർഥികളായ 2 കുട്ടികളും ഉൾപ്പെട്ട നിർധന കുടുംബത്തെ [...]