ആരോപണ വിധേയന് തന്നെ അന്വേഷണം നടത്തുന്നത് ശരിയല്ല; പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: തൃശൂര്‍ പൂരം കലങ്ങാന്‍ പാടില്ലാത്തതായിരുന്നുവെന്നും ഗൂഢാലോചനയുണ്ടെന്ന ആരോപണം വരുന്ന സാഹചര്യത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കണമെന്നും മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോപണ വിധേയന് തന്നെ അന്വേഷണം നടത്തുന്നത് ശരിയല്ല. ജനങ്ങളും ഇടത്പക്ഷ നേതാക്കള്‍ തന്നെയും സംശയം പ്രകടിപ്പിക്കുന്നുണ്ട്. പൂരം കലങ്ങിയതിന്റെ ഗുണപോക്താക്കള്‍ ബി.ജെ.പിയാണ്. ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും മാത്രം ബോധ്യപ്പെട്ടാല്‍ പോരായെന്നും ജനങ്ങളെ കൂടി ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലപ്പുറത്ത് പോലീസിന്റെ കുറച്ചു കാലമായുള്ള പ്രവര്‍ത്തനങ്ങള്‍ ദുരൂഹമാണ്. മുസ്്ലിംലീഗ് പറഞ്ഞിരുന്ന കാര്യം തന്നെയാണ് ഇപ്പോള്‍ ഭരണപക്ഷ എം.എല്‍.എമാരും മുന്‍മന്ത്രിയും മറ്റുനേതാക്കളുമെല്ലാം പറയുന്നത്. ഈ സാഹചര്യത്തില്‍ സത്യം പുറത്തുവരണമെന്നും ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടണോയെന്ന് യൂ.ഡി.എഫ് കൂടിയാലോചിക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
വെടി നിര്‍ത്തലിന് പി വി അന്‍വര്‍, പരസ്യ പ്രസ്താവനയ്ക്ക് ഇനിയില്ല
RECENT NEWS
അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തിനായി സ്വകാര്യ ബസുകൾ സമാഹരിച്ചത് 18 ലക്ഷം രൂപ
പെരിന്തൽമണ്ണ: ജോലിക്കിടെ അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തെ സഹായിക്കാൻ സ്വകാര്യ ബസുകൾ കാരുണ്യയാത്ര നടത്തി സമാഹരിച്ചത് 17,98,155 രൂപ. കൊളത്തൂർ ഓണപ്പുട സ്വദേശി മൻസൂറിന്റെ ഭാര്യയും വിദ്യാർഥികളായ 2 കുട്ടികളും ഉൾപ്പെട്ട നിർധന കുടുംബത്തെ [...]