അൻവറിന്റെ മുന്നണി പ്രവേശനം യുഡിഎഫിന്റെ ചർച്ചയിലും ചിന്തയിലും ഇല്ല; കുഞ്ഞാലിക്കുട്ടി

അൻവറിന്റെ മുന്നണി പ്രവേശനം യുഡിഎഫിന്റെ ചർച്ചയിലും ചിന്തയിലും ഇല്ല; കുഞ്ഞാലിക്കുട്ടി

മലപ്പുറം: പൂരം കലക്കി നേടിയതാണോ തൃശൂരിലെ ബിജെപിയുടെ ജയമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. അവിടെ മത്സരിച്ച സ്ഥാനാർഥികൾ വരെ അത് പറയുന്നുണ്ട്. മുൻ മന്ത്രിവരെ ആ സംശയം പ്രകടിപ്പിക്കുന്നുണ്ട്. അതിന് വ്യക്തമായ ഒരു വിശദീകരണവും മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും ആരോപണ വിധേയർ തന്നെയാണ് കേസ് അന്വേഷിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പി.വി. അൻവറിന്റെ മുന്നണി പ്രവേശനം യുഡിഎഫിന്റെ ചർച്ചയിലും ചിന്തയിലും ഇല്ലാത്ത കാര്യമാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. അൻവർ ഫോൺ ചോർത്തിയതു തെറ്റാണ്. പൊലീസിനെതിരെ ഇത്തരം ആരോപണങ്ങൾ ഉയരാൻ പാടില്ലായിരുന്നു. ആരോപണങ്ങളിൽ അന്വേഷണം നടക്കുന്നതു നിഷ്പക്ഷമായിരിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എ ഡി ജി പി എം ആർ അജിത്ത് കുമാറിനെ മാറ്റി നിറുത്തി വേണം അന്വേഷണം നടത്താൻ. വിവാദ വിഷയങ്ങളിൽ തൃപ്തികരമായ വിശദീകരണം നൽകാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

‘താനൂർ കസ്റ്റഡി കൊലപാതകം മുതൽ തന്നെ പൊലീസിന്റെ വിഷയം ഞങ്ങൾ പറഞ്ഞിരുന്നു. ഇപ്പോൾ ഭരണകക്ഷി എംഎൽഎ പറയുന്നതിന് മുൻപ് ഞങ്ങൾ പറഞ്ഞിട്ടുണ്ട്‌. പൊലീസിനെ വെള്ള പൂശിയിട്ട് കാര്യമില്ല. അതിൽ അന്വേഷണം വേണം. ‍യുഡിഎഫും ലീഗും പ്രക്ഷോഭം തുടരും’, കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അൻവറിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി; അൻവർ പറയുന്നത് കേൾക്കാനല്ല പി ശശി ഇരിക്കുന്നത്

Sharing is caring!