നിലമ്പൂർ പാതയിൽ ഇനി ട്രെയിൻ കുതിക്കും; വേഗത വർധിപ്പിച്ച് ഉത്തരവായി

മലപ്പുറം: നിലമ്പൂർ-ഷൊർണൂർ പാതയിലെ ട്രെയിനുകളുടെ വേഗം കൂട്ടി റയിൽവേ. നിലവിലെ വേഗതയായ മണിക്കൂറിൽ 75 കിലോമീറ്ററിൽ നിന്നും 85 കിലോമീറ്ററാക്കിയാണ് വേഗത കൂട്ടിയത്.
യാത്രാ സമയം കുറക്കാനും കൂടുതൽ കണക്ഷനുകൾ ലഭിക്കാനും ഇത് സഹായകമാകും. റെയിൽവേയുമായി ബന്ധപ്പെട്ട ആവശ്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു സെക്ഷനിലെ വേഗത കൂട്ടുക എന്നതെന്ന് പി വി അബ്ദുൽ വഹാബ് എം പി പറഞ്ഞു. റെയിൽവേ ജനറൽ മാനേജറും പ്രിൻസിപ്പൽ ചീഫ് എഞ്ചിനീയറും വന്ന ഘട്ടങ്ങളിൽ ഈ ആവശ്യം പ്രത്യകമായി ഉന്നയിച്ചിരുന്നു. അത് അംഗീകരിക്കുകയും 75ൽ നിന്ന് 85 ആയി വേഗത കൂട്ടുകയും ചെയ്തത് സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
റെയിൽവേയുമായി ബന്ധപ്പെട്ട് അധികൃതർക്ക് മുമ്പാകെ പലപ്പോഴായി ഉന്നയിച്ച ആവശ്യങ്ങൾ ഓരോന്നായി നടപ്പായി വരുന്നതിൽ അതിയായ സന്തോഷമുണ്ട്. രാജ്യറാണി എക്സ്പ്രസ്സിന് ഒരു കോച്ച് കൂടി അനുവദിക്കാനുള്ള തീരുമാനവും നാം ശക്തമായി ഉന്നയിച്ച കാര്യങ്ങളിൽ ഒന്നാണ്. നിലവിൽ 14 കോച്ചുകൾ ഉള്ളതിൽ റിസർവേഷൻ കോച്ചുകൾ പത്തെണ്ണമാണ്. ഇതിൽ ഒരു സ്ലീപ്പർ കോച്ച് കൂടി അനുവദിക്കപ്പെടുന്നു എന്ന സന്തോഷത്തിലാണ് നിലമ്പൂരെന്നും വഹാബ് എം പി പറഞ്ഞു.
മലപ്പുറം എഫ് സിക്ക് സമനില പൂട്ട്; തൃശൂർ എഫ് സിയോട് ഗോളില്ലാ സമനില
റയിൽവേ ആക്ഷൻ കൗൺസിലിന്റെ ആവശ്യം ഏറ്റെടുത്ത് പാതയുടെ വികസനത്തിനായി അക്ഷീണം യത്നിച്ച എം.പി യെ അഭിനന്ദിക്കുന്നതായി ആക്ഷൻ കൗൺസിൽ അറിയിച്ചു.
RECENT NEWS

താനൂരിലെ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി
താനൂർ: നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. താനൂർ പനങ്ങാട്ടൂർ മഠത്തിൽ റോഡ് സ്വദേശി തയ്യിൽ പറമ്പിൽ വീട്ടിൽ മഞ്ജുനാഥ് (45) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലിസ് [...]