ജില്ലയിലെ ബാങ്ക് നിക്ഷേപത്തിൽ 181 കോടി രൂപയുടെ വർധന
മലപ്പുറം: ജില്ലയിലെ ബാങ്കുകളില്‍ ഈ സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ (2024 ജൂണ്‍) 55,499 കോടി രൂപയുടെ നിക്ഷേപമുണ്ടായതായി ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി. കഴിഞ്ഞ പാദത്തിലേതിനെക്കാള്‍ 181 കോടി രൂപയുടെ വര്‍ധനവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ പാദത്തില്‍ (2024 മാര്‍ച്ച്) ജില്ലയിലെ ബാങ്കുകളിലെ നിക്ഷേപം 55,318.02 കോടി രൂപയായിരുന്നു. ഇതില്‍ 13541 കോടി രൂപ പ്രവാസി നിക്ഷേപമാണ്. കഴിഞ്ഞ പാദത്തില്‍ പ്രവാസി നിക്ഷേപം 12893 കോടി രൂപയായിരുന്നു. ജില്ലയിലെ മൊത്തം വായ്പകൾ 37464 കോടി രൂപയാണ്. കഴിഞ്ഞ പാദത്തിലെ നേട്ടവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ 518 കോടി രൂപയുടെ വര്‍ധന ഉണ്ടായിട്ടുണ്ട്. ജില്ലയിലെ വായ്പാ നിക്ഷേപ അനുപാതം (സി.ഡി. റേഷ്യോ) 67.5 ശതമാനം ആണ്. കഴിഞ്ഞ പാദത്തില്‍ ഇത് 66.73 ശതമാനമായിരുന്നു. കേരള ഗ്രാമീണ്‍ ബാങ്ക് (78.89%), കാനറാ ബാങ്ക് (75.6%), എസ്.ബി.ഐ (45.58%), ഫെഡറല്‍ ബാങ്ക് (31.93%), സൗത്ത് ഇന്ത്യന്‍ ബാങ്ക് (40.48%) എന്നിങ്ങനെയാണ് വിവിധ ബാങ്കുകളുടെ വായ്പാ നിക്ഷേപ അനുപാതം. വായ്പാ നിക്ഷേപ അനുപാതം 60 ശതമാനത്തിന് മുകളില്‍ എത്തിക്കാന്‍ എല്ലാ ബാങ്കുകളും ശ്രദ്ധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ലയിൽ വിവിധ ബാങ്കുകള്‍ക്കായി 716 ബാങ്ക് ശാഖകളാണുള്ളത്. പൊതുമേഖലയില്‍ 184, സ്വാകാര്യമേഖലയില്‍ 183, ഗ്രാമീണ്‍- 95, സ്മാള്‍ ഫിനാന്‍സ്- 58, സഹകരണ മേഖല- 195, ഒരു പോസ്റ്റല്‍ പേയ്‌മെന്റ് എന്നിങ്ങനെയാണ് ബാങ്ക് ബ്രാഞ്ചുകള്‍. 576 എ.ടി.എമ്മുകളും 106 സി.ഡി.എമ്മുകളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
വാർഷിക ക്രെഡിറ്റ് പ്ലാൻ പ്രകാരം ഈ സാമ്പത്തിക വർഷത്തിലെ മലപ്പുറം ജില്ലയുടെ നേട്ടം 36.26 % ആണ് (മൂന്നു മാസത്തെ നേട്ടം 145%). ഈ സാമ്പത്തിക വർഷത്തെ ആദ്യ മൂന്നു മാസങ്ങളിലെ 5162 കോടി രൂപ എന്ന ലക്ഷ്യത്തെ മുൻനിർത്തി 7489 കോടി രൂപയുടെ വായ്പകൾ നൽകാനായി. 148% ആണ് മുന്‍ഗണനാ മേഖലയിലെ നേട്ടം. 3725 കോടി ലക്ഷ്യത്തിൽ 5542 കോടി രൂപയുടെ വായ്പകൾ മുന്‍ഗണനാ മേഖലയില്‍ നൽകാനായി. മറ്റു വിഭാഗങ്ങളിൽ നിന്നുള്ള വായ്പകൾ 1927 കോടി രൂപയാണ്. 134 % ആണ് ഇതിലെ നേട്ടം.
മലപ്പുറം എഫ് സിക്ക് സമനില പൂട്ട്; തൃശൂർ എഫ് സിയോട് ഗോളില്ലാ സമനില
റവന്യൂ റിക്കവറി അപ്ലിക്കേഷൻ നൽകിയിട്ടുള്ള അപേക്ഷകളിൽ പാർട്ട് പേയ്‍മെന്റ് നടത്തുകയോ തീർപ്പാക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ അതാതു താലൂക്കുകളിൽ വിവരം അറിയിക്കുകയും കളക്ഷൻ ചാർജ് ക്ര്യത്യമായി അടവാക്കുകയും ചെയ്യേണ്ടതാണെന്ന് യോഗം ആവശ്യപ്പെട്ടു. എല്ലാ താലൂക്കുകളിലും നടന്നു വരുന്ന റവന്യൂ റിക്കവറി അദാലത്തുകളിൽ ബാങ്കുകൾ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇ ടി മുഹമ്മദ് ബഷീർ എം പി അവലോകന യോഗം ഉദ്ഘാടനം ചെയ്തു. സാമൂഹ്യ- സാമ്പത്തിക മേഖലയില്‍ സംസ്ഥാനത്തെ ഓരോ ജില്ലകളിലും വ്യത്യസ്ത പ്രവര്‍ത്തന രീതികളാണെന്നും വികസനത്തിനായുള്ള പദ്ധതികള്‍ ആവിഷ്കരിക്കുമ്പോള്‍ ബാങ്കുകള്‍ ഓരോ ജില്ലയ്കും തനതായ പദ്ധതികള്‍ ആവിഷ്കരിക്കണമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ആവശ്യപ്പെട്ടു. സുസ്ഥിര വികസനം ലക്ഷ്യമാക്കിയാവണം ഓരോ പദ്ധതികളും ആവിഷ്കരിക്കേണ്ടതെന്നും എം.പി പറഞ്ഞു. മലപ്പുറം മഹേന്ദ്രപുരി ഹോട്ടലില്‍ നടന്ന ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹിക, സാമ്പത്തിക മേഖലകളില്‍ സംസ്ഥാനത്തെ ഓരോ ജില്ലകളിലും വ്യത്യസ്ത രീതികളാണുള്ളത്. നൈപുണ്യ വികസന മേഖലയില്‍ ഒരുപാട് മുന്നേറിയ ജില്ലയാണ് മലപ്പുറം. പ്രവാസികള്‍, കര്‍ഷകര്‍, ലഘു-ഇടത്തരം വ്യവസായങ്ങള്‍, മത്സ്യതൊഴിലാളികള്‍ എന്നിവരാണ് ജില്ലയുടെ സാമ്പത്തിക മേഖലയെ നിലനിര്‍ത്തുന്നത്. ജില്ലയുടെ ആവശ്യങ്ങള്‍ കൂടി മനസ്സിലാക്കി വേണം ജില്ലയ്ക്കായുള്ള പദ്ധതികള്‍ ആവിഷ്കരിക്കേണ്ടത്. വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനും നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും ബാങ്കുകള്‍ ശ്രദ്ധിക്കണമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ആവശ്യപ്പെട്ടു.
യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എന്‍.എം മെഹറലി അധ്യക്ഷത വഹിച്ചു. ലീഡ് ഡിസ്ട്രിക്റ്റ് ഓഫീസര്‍ എം. മുത്തുകുമാര്‍, നബാര്‍ഡ് ജില്ലാ ഡെവലപ്പ്മെന്റ് മാനേജര്‍ എ. മുഹമ്മദ് റിയാസ്, കനറാ ബാങ്ക് എ.ജി.എം ശ്രീവിദ്യ, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ എം.എ ടിറ്റന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
RECENT NEWS
സുഹൃത്തിന് ഗൂഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ
കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്. കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള [...]