കണ്ണന്‍ ദേവന്‍ ഉപഭോക്താക്കള്‍ക്കായി ഡിജിറ്റല്‍ പൂക്കള മത്സരം

കണ്ണന്‍ ദേവന്‍ ഉപഭോക്താക്കള്‍ക്കായി ഡിജിറ്റല്‍ പൂക്കള മത്സരം

മലപ്പുറം: ഓണക്കാലത്ത് ടാറ്റാ ടീ കണ്ണന്‍ ദേവന്‍ ഉപഭോക്താക്കള്‍ക്കായി ഡിജിറ്റല്‍ പൂക്കള മത്സരം ഒരുക്കുന്നു. എന്റെ അത്തപ്പൂക്കളം എന്ന പേരിലുള്ള മത്സരത്തില്‍ പൂക്കളമൊരുക്കിയ ശേഷം കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കൊപ്പമുള്ള വീഡിയോ തയാറാക്കി കണ്ണന്‍ ദേവന്‍ ടീ പായ്ക്കറ്റുകളില്‍ നല്‍കിയിരിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് അയയ്ക്കാം.

പങ്കെടുക്കുന്നവര്‍ക്ക് സ്വര്‍ണനാണയങ്ങളും കണ്ണന്‍ ദേവന്‍ ഓണം ഹാംപറുകളും ഉള്‍പ്പെടെയുള്ള വമ്പന്‍ സമ്മാനങ്ങള്‍ നേടാനുള്ള അവസരമുണ്ട്. സെപ്റ്റംബര്‍ 30 വരെ ഡിജിറ്റല്‍ പൂക്കള മത്സരത്തില്‍ പങ്കെടുക്കാം. ഓണക്കാലത്ത് കണ്ണന്‍ ദേവന്‍ വാങ്ങുന്ന കേരളത്തിലുടനീളമുള്ള എല്ലാ ഉപയോക്താക്കള്‍ക്കും പത്തു ശതമാനം കൂടുതല്‍ ചായപ്പൊടിയും ലഭിക്കും.

മമ്പാട് വാഹനാപകടത്തിൽ യുവതിയും ബന്ധുവായ കുട്ടിയും മരിച്ചു

Sharing is caring!