മമ്പാട് വാഹനാപകടത്തിൽ യുവതിയും ബന്ധുവായ കുട്ടിയും മരിച്ചു
മമ്പാട്: സ്കൂട്ടർ അപകടത്തിൽപ്പെട്ട് മമ്പാട് സ്വദേശികളായ കുട്ടിയുൾപ്പെടെ ഒരു കുടുബത്തിലെ രണ്ടുപേർ മരിച്ചു. മൂന്നു പേർക്ക് പരുക്കേറ്റു. മമ്പാട് നടുവക്കാട് ഫ്രൺഡ്സ് മൈതാനത്തിന് സമീപം ചീരക്കുഴിയിൽ ഷിനോജിന്റെ ഭാര്യ ശ്രീലക്ഷ്മി (36), ഷിനോജിന്റെ സഹോദരൻ ഷിജുവിന്റെ മകൻ ധ്യാൻ ദേവ് (3) എന്നിവരാണ് മരിച്ചത്.
അപകടത്തിൽ പരുക്കേറ്റ ഷിനോജ് (40), മകൻ നവനീത് (7), ഷിനോജിന്റെ സഹോദരി ഷിമിയുടെ മകൾ ഭവ്യ (10) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എടവണ്ണ പടിഞ്ഞാറെ ചാത്തല്ലൂർ മലയിൽ ആമസോൺ വ്യൂ പോയിന്റ് സന്ദർശിച്ചു മടങ്ങുമ്പോൾ മമ്പാട് ഓടായിക്കൽനിന്ന് എട്ടു കിലോമീറ്റർ അകലെ തണ്ണിക്കുഴി ഇറക്കത്തിൽ തിങ്കളാഴ്ച രാവിലെ 10.30നാണ് അപകടം. എല്ലാവരെയും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശ്രീലക്ഷ്മിയുടെയും ധ്യാൻ ദേവിന്റെയും ജീവൻ രക്ഷിക്കാനായില്ല.
സാമൂഹ്യ സാംസ്കാരിക സേവന മേഖലകളിലെ നിറസാന്നിധ്യമായിരുന്ന ഡോ. എ. മൊയ്തീൻ കുട്ടി വിട പറഞ്ഞു
RECENT NEWS
അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തിനായി സ്വകാര്യ ബസുകൾ സമാഹരിച്ചത് 18 ലക്ഷം രൂപ
പെരിന്തൽമണ്ണ: ജോലിക്കിടെ അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തെ സഹായിക്കാൻ സ്വകാര്യ ബസുകൾ കാരുണ്യയാത്ര നടത്തി സമാഹരിച്ചത് 17,98,155 രൂപ. കൊളത്തൂർ ഓണപ്പുട സ്വദേശി മൻസൂറിന്റെ ഭാര്യയും വിദ്യാർഥികളായ 2 കുട്ടികളും ഉൾപ്പെട്ട നിർധന കുടുംബത്തെ [...]