സാമൂഹ്യ സാംസ്കാരിക സേവന മേഖലകളിലെ നിറസാന്നിധ്യമായിരുന്ന ഡോ. എ. മൊയ്തീൻ കുട്ടി വിട പറഞ്ഞു

സാമൂഹ്യ സാംസ്കാരിക സേവന മേഖലകളിലെ നിറസാന്നിധ്യമായിരുന്ന  ഡോ. എ. മൊയ്തീൻ കുട്ടി  വിട പറഞ്ഞു

കൊണ്ടോട്ടി: സാമൂഹ്യ സാംസ്കാരിക സേവന മേഖലകളിലെ നിറസാന്നിധ്യമായിരുന്ന ഡോ. എ. മൊയ്തീൻ കുട്ടി വിട പറഞ്ഞു. കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റൽ മാനേജിംഗ് ഡയരക്ടറായിരുന്ന അദ്ദേഹം കൊണ്ടോട്ടി പാലിയേറ്റിവ് കെയർ ക്ലിനിക്കിൻ്റെ ഫൗണ്ടറും ചെയർമാനുമാണ്. എം എസ് എസ്, IMA അടക്കമുള്ള നിർവധി സംഘടനകളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു.

കൊണ്ടോട്ടി റിലീഫ് ആശുപത്രിക്ക് പുറമേ മഞ്ചേരി മലബാർ ആശുപത്രിയുടെയും മാനേജിങ് ഡയറക്ടറായിരുന്നു. ജീവകാരുണ്യ സേവന പ്രവർത്തനങ്ങളിൽ സജീവമായി രംഗത്തുണ്ടായിരുന്നു. കുന്നുംപുറം പുതിയോടത്തുപുറായി അരീക്കാട് ജുമാമസ്ജിദില്‍ കബറടക്കം നടന്നു.

മലപ്പുറത്ത് വീണ്ടും നിപ്പ മരണം, വണ്ടൂർ സ്വദേശി മരിച്ചത് നിപ്പ മൂലമെന്ന് പൂനെ ലാബ് പരിശോധന

Sharing is caring!