കളം നിറഞ്ഞ കോഴിക്കോടിന് വിജയം, ഗ്യാലറി നിറഞ്ഞ മലപ്പുറത്തിന് നിരാശ
മഞ്ചേരി: മലപ്പുറം എഫ് സിയുടെ വിജയം കാണാൻ ഓണത്തലേന്ന് നിറഞ്ഞ് കവിഞ്ഞ പയ്യനാട് സ്റ്റേഡിയത്തിലെ ആയിരങ്ങൾ നിരാശരാക്കി കാലിക്കറ്റ് എഫ് സിയുടെ ആധികാരിക വിജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു കോഴിക്കോട് ടീം മലപ്പുറത്തെ അവരുടെ മണ്ണിൽ തറപറ്റിച്ചത്. കാലിക്കറ്റിന്റെ ഗനി അഹമ്മദ് നിഗം ഇരട്ടഗോളുകളും (22–ാം മിനിറ്റ്, 90+7 മിനിറ്റ്), കെർവെൻസ് ബെൽഫോർട്ട് ഒരു ഗോളും നേടി(62-ാം മിനിറ്റ്).
പതിനയ്യായിരത്തിലധികം കാണികളാണ് മത്സരം കാണാൻ മഞ്ചേരിയിലേക്ക് എത്തിയത്. മലപ്പുറം എഫ് സിയുടെ ആദ്യ ഹോം മാച്ച് എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ടായിരുന്നു. ആദ്യ കളിയിൽ ഫോഴ്സ കൊച്ചിയെ 2 ഗോളിന് തകർത്ത ആവേശത്തിലാണ് മലപ്പുറം ഇറങ്ങിയത്. കളിയുടെ തുടക്കത്തിലെ അക്രമം ആരംഭിച്ച മലപ്പുറത്തെ പ്രതിരോധിച്ച് തിരിച്ചടിച്ചായിരുന്നു കാലിക്കറ്റിന്റെ വിജയം.
പരാജയത്തിൽ തളരാതെ അടുത്ത മത്സരത്തിൽ വിജയത്തിലേക്ക് തിരിച്ചു വരാനാകുമെന്ന പ്രതീക്ഷയിലാണ് മലപ്പുറം എഫ് സി. തന്ത്രങ്ങൾ മാറ്റിയും കളി മികവ് തേച്ച് മിനുക്കിയും ആവേശകരമായ മലപ്പുറം എഫ് സിയുടെ തിരിച്ചു വരവ് ആരാധകരും പ്രതീക്ഷിക്കുന്നുണ്ട്.
മലപ്പുറത്ത് വീണ്ടും നിപ്പ മരണമെന്ന് സംശയം, സ്ഥിരീകരണം നാളെ
RECENT NEWS
അൻവറിനെതിരെ രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ; പുതിയ പാർട്ടിയെന്നത് പ്രഖ്യാപനം മാത്രമായി
തിരുവനന്തപുരം: അൻവർ ഉന്നയിച്ച വിഷയങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അൻവറിനെ നായകനാക്കി നാടകങ്ങൾ അരങ്ങേറിയെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആരോപണങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നു. പുതിയ പാർട്ടി എന്നത് പ്രഖ്യാപനം മാത്രമായി മാറി. [...]