‘ഗ്രീൻ സോളാർ ശഅബാൻ നിലാവ്’ സെപ്റ്റംബർ 17ന് നടക്കും

‘ഗ്രീൻ സോളാർ ശഅബാൻ നിലാവ്’ സെപ്റ്റംബർ 17ന് നടക്കും

മലപ്പുറം: കേരളത്തിൽ ഒരു വ്യാപാര സംഘടന നടത്തുന്ന ഏറ്റവും വലിയ സം​ഗീത റിയാലിറ്റി ഷോയായ ‘ഗ്രീൻ സോളാർ ശഅബാൻ നിലാവ്’ സെപ്റ്റംബർ 17ന് നടക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, മക്കരപ്പറമ്പ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് മെഗാ സംഗീത റിയാലിറ്റി ഷോ ഉച്ചയ്ക്ക് ഒരു മണി മുതൽ മക്കരപ്പറമ്പ ഹെവൻസ് കൺവെൻഷൻ സെൻ്ററിൽ വച്ച് നടത്തുന്നത്. സംസ്ഥാന തലത്തിൽ നിന്നുള്ള 250-ത്തിലധികം മത്സരാർത്ഥികൾ പങ്കെടുത്ത പ്രാഥമിക ഘട്ടങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 16 മത്സരാർത്ഥികൾ ഈ ഫൈനൽ റൗണ്ടിൽ പങ്കെടുക്കും.

പ്രശസ്ത ഗായകരും ഇൻസ്ട്രുമെന്റൽ ആർട്ടിസ്റ്റുകളും പ്രൊഫഷണൽ ഡാൻസേഴ്സും ഉൾപ്പെടെ വിവിധ ടി.വി. റിയാലിറ്റി ഷോകളിൽ നാം പതിവായി കാണുന്ന താരങ്ങൾ ഈ മെഗാ ഷോയുടെ ഭാഗമാകുമെന്ന് സംഘടന പ്രസിഡന്റ് അക്രം ചുണ്ടയിൽ പറഞ്ഞു. കേരളത്തിൽ ആദ്യമായാണ് ഒരു വ്യാപാരി സംഘടന ഇത്രയും വലിയ രീതിയിൽ ഒരു സംഗീത റിയാലിറ്റി ഷോക്ക് നേതൃത്വം നൽകുന്നത്. മലപ്പുറം ജില്ലയിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയിരിക്കും ഇതെന്ന് സെക്രട്ടറി അനീസുദ്ധീൻ മുല്ലപ്പള്ളി പറഞ്ഞു.

പ്രവേശനം സൗജന്യ പാസ്സ് മുഖേനയാണെന്നും, ഏവരെയും ഈ സംഗീത വിരുന്നിൽ സാദരം സ്വാഗതം ചെയ്യുന്നുവെന്നും ട്രഷറർ വി മുഹമ്മദ് റിസ്വാൻ അറിയിച്ചു.

Sharing is caring!