ലൈം​ഗിക അതിക്രമ കേസുകളിലെ പ്രതിയായ കരാട്ടെ അധ്യാപകനെതിരെ കാപ്പ ചുമത്തി

ലൈം​ഗിക അതിക്രമ കേസുകളിലെ പ്രതിയായ കരാട്ടെ അധ്യാപകനെതിരെ കാപ്പ ചുമത്തി

മലപ്പുറം: ലൈംഗീക പീഢന കേസ്സുകളിലെ പ്രതിയായ സിദ്ദിഖ് അലിക്കെതിരെ കാപ്പ ചുമത്തി. വാഴക്കാട് ഊർക്കടവ് സ്വദേശി വലിയാട്ട് വീട്ടിൽ സിദ്ദിഖ് അലി (48) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലിസ് മേധാവി എസ് ശശിധരന്റെ റിപ്പോർട്ട് പ്രകാരം മലപ്പുറം ജില്ലാ കളക്ടർ വി.ആർ. വിനോദാണ് ഉത്തരവിറക്കിയത്.

ലൈംഗീക പീഢന കേസ്സിൽ ജയിലിൽ കഴിഞ്ഞു വരവെയാണ് ഇയാൾക്കെതിരെ കാപ്പ ചുമത്തിയത്. സിദ്ദിഖിന്റെ ലൈംഗീക അക്രമണത്തിന് സാധാരണക്കാരായ ഒട്ടേറെ പെൺകുട്ടികൾ ഇരകളായിട്ടുള്ളതാണ്. സിദ്ദിഖ് നടത്തിവരുന്ന കരാട്ടെ ക്ലാസ്സിൽ വന്നിരുന്ന പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെയാണ് ലൈംഗീക അതിക്രം നടത്തിയത്. ഇയാളുടെ ലൈംഗീക അതിക്രമത്തിലുള്ള വിഷമത്താലും ഭയത്താലും ഉണ്ടായ പ്രേരണയാൽ പെൺകുട്ടി ആത്മഹത്യ ചെയ്ത കേസ്സിലും പ്രതിയാണ്. കാപ്പ – 3 നിയമ പ്രകാരം അറസ്റ്റ് ചെയ്ത സിദ്ദിഖിനെ വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ ഹാജരാക്കി തടവിലാക്കി.

ചികിൽസാ തുക നൽകിയില്ല, ഹെൽത്ത് ഇൻഷുറൻസ് കമ്പനിക്ക് 15,000 രൂപ പിഴ

Sharing is caring!