ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21കാരനായ യുവാവിന് ദാരുണാന്ത്യം

ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21കാരനായ യുവാവിന് ദാരുണാന്ത്യം

മലപ്പുറം: ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21കാരനായ യുവാവിന് ദാരുണാന്ത്യം. ഇന്നലെ രാവിലെ 7 മണിയോടെയാണ് തിരൂർക്കാട് തടത്തിൽ വളവിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം കാളമ്പാടി സ്വദേശിയാണ് മരിച്ചത്.

മലപ്പുറം കാളമ്പാടി സ്വദേശി അക്ബർ അലി (21) യാണ് മരിച്ചത്. മുരിങ്ങേക്കൽ സുലൈമാന്‍റെ മകനാണ്. വളവിൽ വച്ച് മറ്റൊരു ലോറിയെ മറികടക്കുന്നതിനിടെ ആണ് അപകടം നടന്നത്. സംഭവ സ്ഥലത്ത് വച്ചു തന്നെ അക്ബൽ അലി മരിച്ചു. പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്നു ബൈക്ക്. എതിർ ദിശയിൽ കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ലോറി ഇടിക്കുകയായിരുന്നു.

മലപ്പുറം പോലീസിൽ തലമാറ്റം, വിശ്വനാഥ് പുതിയ പോലീസ് മേധാവി

Sharing is caring!