പോത്തുകല്ലിലെ ഗോത്ര വിഭാഗം കുട്ടികളുടെ സമഗ്ര വികസനത്തിനായി ‘സേവാസ്’ പദ്ധതി
മലപ്പുറം: സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളുടെ വിദ്യാഭ്യാസ മുന്നേറ്റത്തിനായി സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സേവാസ് (സെൽഫ് എമേർജിങ് വില്ലേജ് ത്രൂ അഡ് വാൻസ്ഡ് സപ്പോർട്ട്) പദ്ധതിക്ക് ജില്ലയിൽ തുടക്കമാകുന്നു. മലപ്പുറം ജില്ലയില്‍ പോത്തുകല്ല് ഗ്രാമപഞ്ചായത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പാർശ്വവൽകൃത മേഖലയിലെ പഞ്ചായത്തുകളെ ഏറ്റെടുത്ത് സാമൂഹിക-സാംസ്കാരിക-സാമ്പത്തിക വികാസം സാധ്യമാക്കലാണ് പദ്ധതിയുടെ ലക്ഷ്യം.
പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം സാമൂഹ്യപങ്കാളിത്തത്തോടെ നടപ്പിലാക്കുക, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് ആത്മവിശ്വാസം നൽകി അവരെ മുന്നോട്ടു നയിക്കുക , വിദ്യാഭ്യാസം സാംസ്കാരികാവബോധം, തൊഴിൽ നൈപുണി എന്നിവയിൽ മികവ് നേടാൻ സഹായിക്കുക, വിവിധതരം പരിമിതികൾ അനുഭവിക്കുന്ന കുട്ടികൾക്ക് സാമൂഹിക പങ്കാളിത്തത്തോടെ ആത്മവിശ്വാസവും ജീവിതനൈപുണിയും നേട ത്തക്കവിധത്തിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുക എന്നിവയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഇതിനായി അഞ്ച് വർഷത്തെ നിരന്തരവും സമഗ്രവുമായ പ്രവർത്തനത്തിലൂടെ വിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കും.
തദ്ദേശ സ്വയംഭരണ വകുപ്പ് ,വനിത ശിശു വികസന വകുപ്പ്, ആരോഗ്യവകുപ്പ്, സാമൂഹ്യ നീതി വകുപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ്, ട്രൈബൽ വകുപ്പ്, എക്സൈസ് വകുപ്പ്, കേരള മഹിളാസമഖ്യ സൊസൈറ്റി, വനം വകുപ്പ് തുടങ്ങിയവയുടെ ഏകോപനത്തിലൂടെയാണ് പദ്ധതി നടപ്പാക്കുക.
മലപ്പുറം ജില്ലയില്‍ ഗോത്ര വിഭാഗം കൂടുതല്‍ അധിവസിക്കുന്ന പ്രദേശമായതിനാലാണ് പോത്തുകല്ലിനെ പദ്ധതി നടപ്പാക്കുന്നതിനായി തിരഞ്ഞെടുത്തത്. 18 ഉന്നതികളിലായി 375 ഗോത്ര വിഭാഗം കുട്ടികളാണ് പോത്തുകല്ല് ഗ്രാമപഞ്ചായത്തിലുള്ളത്. പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി ഇവിടെ കര്‍മസമിതി രൂപീകരണം, ഗൃഹ സര്‍വ്വേ, കുട്ടികള്‍ക്കായുള്ള ഗണിത ശില്‍പശാല, മഞ്ഞപ്പിത്ത ബോധവത്കരണ ക്ലാസുകള്‍ തുടങ്ങി വിവിധ പരിപാടികള്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
മലപ്പുറം പോലീസിൽ തലമാറ്റം, വിശ്വനാഥ് പുതിയ പോലീസ് മേധാവി
പദ്ധതി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ നിലമ്പൂർ ബ്ലോക്ക് പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ എം മനോജ് കുമാർ പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പുഷ്പവല്ലി, പോത്തുകല്ല് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിദ്യാരാജൻ, പോത്തുകല്ല് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. റുബീന, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ കെ. മനോജ് കുമാര്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍ എം.ഡി മനോജ്, ബി.ആര്‍.സി ട്രെയിനര്‍ ടി.പി രമ്യ, വിവിധ വകുപ്പ് ജില്ലാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
RECENT NEWS
അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തിനായി സ്വകാര്യ ബസുകൾ സമാഹരിച്ചത് 18 ലക്ഷം രൂപ
പെരിന്തൽമണ്ണ: ജോലിക്കിടെ അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തെ സഹായിക്കാൻ സ്വകാര്യ ബസുകൾ കാരുണ്യയാത്ര നടത്തി സമാഹരിച്ചത് 17,98,155 രൂപ. കൊളത്തൂർ ഓണപ്പുട സ്വദേശി മൻസൂറിന്റെ ഭാര്യയും വിദ്യാർഥികളായ 2 കുട്ടികളും ഉൾപ്പെട്ട നിർധന കുടുംബത്തെ [...]