225 ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രിക് വീല്‍ചെയറുകള്‍ വിതരണം ചെയ്ത് ജില്ലാ പഞ്ചായത്ത്
മലപ്പുറം: ജില്ലയില്‍ അരക്ക് താഴെ തളര്‍ന്നവരും വിവിധതരത്തില്‍ പുറംലോകം കാണാന്‍ കഴിയാത്തവരുമായ മുഴുവന്‍ ഭിന്നശേഷി ഗുണഭോക്താക്കള്‍ക്കും പവര്‍ ഇലക്ട്രിക് വീല്‍ചെയറുകള്‍ നല്കി മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ കൈത്താങ്ങ്. ജില്ലാ പഞ്ചായത്ത് ആവിഷ്ക്കരിച്ച ‘ഭിന്നശേഷി സൗഹൃദ മലപ്പുറം’ പദ്ധതിയുടെ ഭാഗമായി 3.50 കോടി ചെലവഴിച്ച് 225 പേര്‍ക്കാണ് ഇലക്ട്രിക് വീല്‍ചെയറുകള്‍ വിതരണം ചെയ്തത്. ഗ്രാമ- ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടെ സംയുക്ത പദ്ധതിയായാണ് മാതൃകാ പ്രോജക്ട് നടപ്പാക്കിയത്. വീല്‍ചെയര്‍ വിതരണോദ്ഘാടനം മലപ്പുറം വാരിയന്‍കുന്നത് സ്മാരക ടൗണ്‍ഹാളില്‍ പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എംകെ റഫീഖ അധ്യക്ഷയായി.
പി. ഉബൈദുള്ള എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ എന്‍.എ കരീം, സെറീന ഹസീബ്, നസീബ അസീസ്, ആലിപ്പറ്റ ജമീല, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന് ജില്ലാ പ്രസിഡന്റ് കാരാട്ട് അബ്ദുറഹിമാന്, ഗ്രാമപഞ്ചായത്ത് അസോസിയേഷന് പ്രസിഡന്റ് കലാം മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.വി മനാഫ്, കെ.ടി അജ്മല്‍, പി.പി മോഹന്‍ദാസ്, സെക്രട്ടറി എസ്. ബിജു, ജില്ലാ സാമൂഹികനീതി ഓഫീസര്‍ ഷീബാ മുതാസ് എന്നിവര്‍ സംസാരിച്ചു. മറ്റ് ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റ് ജനപ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 60 പേര്‍ക്ക് ജില്ലാ പഞ്ചായത്ത് വീല്‍ചെയറുകള്‍ ലഭ്യമാക്കിയിരുന്നു. ഇതോടെ അര്‍ഹരായ എല്ലാവര്ക്കും ഇലക്ട്രിക് വീല്‍ചെയറുകള്‍ ലഭ്യമാക്കാനായി. ആദ്യഘട്ടത്തില്‍ താലൂക്ക് അടിസ്ഥാനത്തിലും തുടര്‍ന്ന് ബ്ലോക്ക് അടിസ്ഥാനത്തിലും മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. ജില്ലാ സാമൂഹിക നീതി ഓഫീസര്‍ നിര്‍വഹണ ഉദ്യോഗസ്ഥയായാണ് പദ്ധതി നടപ്പാക്കിയത്. ആദ്യഘട്ടത്തില്‍ സര്‍ക്കാര്‍ ഏജന്‍സിയായ കെല്‍ട്രോണ്‍ വഴിയും രണ്ടാംഘട്ടത്തില്‍ ഓപ്പണ്‍ ടെണ്ടര്‍ വഴി തിരഞ്ഞെടുത്ത സ്വകാര്യ സ്ഥാപനവുമാണ് ജില്ലാ പഞ്ചായത്തിന് വീല്‍ചെയര്‍ സപ്ലൈ ചെയ്തത്.
RECENT NEWS
അൻവറിനെതിരെ രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ; പുതിയ പാർട്ടിയെന്നത് പ്രഖ്യാപനം മാത്രമായി
തിരുവനന്തപുരം: അൻവർ ഉന്നയിച്ച വിഷയങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അൻവറിനെ നായകനാക്കി നാടകങ്ങൾ അരങ്ങേറിയെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആരോപണങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നു. പുതിയ പാർട്ടി എന്നത് പ്രഖ്യാപനം മാത്രമായി മാറി. [...]