എസ് എഫ് ഐയുടെ മുന്‍ വനിതാ നേതാവിന് മാര്‍ക്ക്ദാനം ചെയ്ത കാലിക്കറ്റ് സര്‍വ്വകലാശാല നടപടി ഗവര്‍ണര്‍ റദ്ദാക്കി
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശാല വിമന്‍സ് സ്റ്റഡീസ് വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസറായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തുവരുന്ന എസ്എഫ്ഐയുടെ മുന്‍ വനിത നേതാവ് കെ. ഡയാനക്ക് മാര്‍ക്ക്ദാനം ചെയ്ത കാലിക്കറ്റ് സര്‍വ്വകലാശാല നടപടി ഗവര്‍ണര്‍ റദ്ദാക്കി. 2009ലെ എം.എ. പരീക്ഷയില്‍ ലഭിച്ച മാര്ക്കില്എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം 17 മാര്‍ക്ക് വര്‍ദ്ധനവ് വരുത്തിനല്കുകയായിരുന്നു. ഇതിനെതിരേ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റി ചെയര്മാന് ആര്.എസ്. ശശികുമാര്‍ നല്കിയ പരാതിയിലാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ. ഇ കെ സതീഷ്, ഡയാന തുടങ്ങിയവരുടെ വാദങ്ങള്‍ കേട്ട ശേഷം യൂണിവേഴ്സിറ്റി ആക്ടിലെ വകുപ്പ് 7(3) അനുസരിച്ച് അധികമായി നല്കിയ മാര്‍ക്ക് ഗവര്‍ണര്‍ റദ്ദാക്കിയത്.
ഹാജരിന്റെ അടിസ്ഥാനത്തില്‍ നല്കുന്ന ഇന്റേണല്‍ മാര്‍ക്കില്‍ വ്യത്യാസം വരുത്താന്‍ സര്‍വ്വകലാശാല റെഗുലേഷനില്‍ വ്യവസ്ഥയില്ല, ഹാജര്‍ നിശ്ചിത 75 ശതമാനത്തില്‍ കുറവായതിനാല്‍ ഹാജറില്‍ ഇളവ് നേടി സര്‍വ്വകലാശാലയുടെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പരീക്ഷ എഴുതിയ ഡയാനയ്ക്ക് എട്ടു വര്‍ഷം കഴിഞ്ഞ് 17 മാര്‍ക്ക് ഇന്റേണല്‍ മാര്‍ക്കായി കൂട്ടി നല്‍കിയത് മാര്‍ക്ക് ദാന മാണെന്നും അക്കാദമിക് കൗണ്‍സില്‍ അംഗീകരിച്ച ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് വി സിയും സിന്‍ഡി ക്കേറ്റും നടത്തിയതെന്നു മായിരുന്നു പരാതിക്കാരന്റെ വാദം. വിദ്യാര്‍ഥികളുടെ ഹാജര്‍ രേഖകള്സര്വ്വകലാശാല കൃത്യമായി സൂക്ഷിക്കാറില്ലെന്നും അതിനാലാണ് ഹാജറില്ലാത്തവര്‍ക്കും ഹാജറിന്റെ മാര്‍ക്ക് നല്കാന് തീരുമാനിച്ചതെന്നുമുള്ള രജിസ്ട്രാറുടെ വിശദീകരണത്തില്‍ ഹിയറിങ് വേളയില്‍ തന്നെ ഗവര്‍ണര്‍ രോഷം പ്രകടിപ്പിച്ചിരുന്നു.ഡയാനക്ക് അധിക മാര്‍ക്കിന് അര്ഹതയില്ലെന്നതിനാല് ചട്ട വിരുദ്ധമായി മാര്‍ക്ക് അനുവദിക്കുവാന്‍ 2010ല്‍ നടത്തിയ നീക്കം അന്നത്തെ വൈസ് ചാന്‍സലറായിരുന്ന ഡോ. അന്‍വര്‍ ജഹാന് സുബൈരി തടഞ്ഞിരുന്നു.
2018ല്‍ വകുപ്പ് മേധാവി ഡോ. മോളി കുരുവിള വകുപ്പിന്റെ ചുമതല ഇപ്പോള്‍ സംസ്ഥാന പ്ലാനിങ് ബോര്‍ഡ് അംഗമായി ഡെപ്യൂറ്റേഷനില്‍ നിയമിച്ചിട്ടുള്ള മിനി സുകുമാരന്‍ കൈമാറിയതിനെ തുടര്‍ന്ന്,പുതിയ വകുപ്പ് മേധാവിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഡയാനയ്ക്ക് മാര്‍ക്ക് കൂട്ടി നല്കാന് തീരുമാനിച്ചത്. മാര്‍ക്ക് ദാനം അംഗീകരിക്കാന്‍ ആദ്യമേതന്നെ വിസമ്മതിച്ച മുന്‍ വകുപ്പ് മേധാവി ഡോ. മോളി കുരുവിളക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും സര്‍വീസില്‍ നിന്നും വിരമിച്ച മോളി കുരുവിളയുടെ പെന്ഷന് അനുകൂല്യങ്ങള്‍ തടഞ്ഞുവയ്ക്കാനും യൂണിവേഴ്സിറ്റി തീരുമാനിച്ചിരുന്നു.
പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധവുമായി യൂത്ത് ലീഗ് മാർച്ച്
വിദ്യാര്‍ത്ഥികളുടെ ഹാജര്‍ ചിട്ടയായി രേഖപ്പെടുത്തിയിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മുഴുവന്‍ ഹാജര്‍ ഉണ്ടായിരുന്ന മറ്റ് വിദ്യാര്‍ഥികള്‍ക്ക് നല്കിയ ഹാജര്‍ വെയിറ്റേജ് ഡയാനയുടെ ഇന്റേണല്‍ മാര്‍ക്കിന് പരിഗണിക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്. മാര്‍ക്ക് ദാനം മാധ്യമങ്ങളിലൂടെ പുറത്തുവിട്ടതിന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റിചെയര്‍മാന്‍ ആര്.എസ്. ശശികുമാര്‍, സെക്രട്ടറി
എം.ഷാജര്‍ഖാന്‍, സിന്‍ഡിക്കേറ്റ് മെമ്പറായ ഡോ.പി.റഷീദ് അഹമ്മദ്,ഏഷ്യാനെറ്റ്,മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ്,
ന്യൂസ് 24,ജയ്ഹിന്ദ് എന്നീ മാധ്യമങ്ങളുടെ റിപോര്‍ട്ടര്‍മാര്‍ എന്നിവരെ എതിര് കക്ഷികളാക്കി ഡയാന കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ ഫയല്‍ ചെയ്ത മാനനഷ്ട കേസില്‍ കഴിഞ്ഞ മാസം മുതല്‍ വാദം തുടര്‍ന്നു കൊണ്ടിരിക്കെയാണ് മാര്‍ക്ക് ദാനം റദ്ദാക്കി കൊണ്ടുള്ള ഗവര്‍ണറുടെ ഉത്തരവ്.ഹാജറിന്റെ അടിസ്ഥാനത്തില്‍ നല്കുന്ന ഇന്റെണല്‍ മാര്‍ക്കില്‍ വ്യത്യാസം വരുത്താന്‍ യൂണിവേഴ്സിറ്റി റെഗുലേഷനില്‍ വ്യവസ്ഥയില്ലെന്ന് ഐ സി ബാലകൃഷ്ണന്റ ചോദ്യത്തിന് നിയമസഭയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു നല്കിയ മറുപടിയുടെ രേഖകളും പരാതിക്കാരന് ഹിയറിങ് സമയത്ത് ഗവര്‍ണരുടെ മുന്‍പാകെ ഹാജരാക്കിയിരുന്നു. പരാതിക്കാരനുവേണ്ടി അഡ്വ.നവനീത് കൃഷ്ണന് ഹാജരായി. എം എ പൂര്‍ത്തിയാക്കിയശേഷം അഡ്വക്കേറ്റ് ആയി എന്റോള്‍ ചെയ്ത ഡയാന, സിപിഎം ഉമ്മളത്തൂര്‍ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ നാലു വര്‍ഷമായി വിമന്‍സ് സ്റ്റഡീസ് വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് ഡയാന.രാഷ്ട്രീയ സ്വാധീനത്തിന്റെ മറവില്‍ മാര്‍ക്ക് ദാനം നേടിയെന്നാണ് പരാതിയില്‍ പറഞ്ഞിട്ടുള്ളത്.
RECENT NEWS
അൻവറിനെതിരെ രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ; പുതിയ പാർട്ടിയെന്നത് പ്രഖ്യാപനം മാത്രമായി
തിരുവനന്തപുരം: അൻവർ ഉന്നയിച്ച വിഷയങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അൻവറിനെ നായകനാക്കി നാടകങ്ങൾ അരങ്ങേറിയെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആരോപണങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നു. പുതിയ പാർട്ടി എന്നത് പ്രഖ്യാപനം മാത്രമായി മാറി. [...]