പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധവുമായി യൂത്ത് ലീ​ഗ് മാർച്ച്

പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധവുമായി യൂത്ത് ലീ​ഗ് മാർച്ച്

മലപ്പുറം: പ്രതിഷേധവുമായി മുസ്ലിം യൂത്ത് ലീ​ഗ് മാർച്ച്. ​ഗുരുതരമായ ആരോപണങ്ങളുണ്ടായിട്ടും അനങ്ങാപ്പാറ നയം തുടരുന്ന മുഖ്യമന്ത്രിക്കും സർക്കാറിനുമെതിരെയുള്ള മുദ്രാവാക്യവുമായാണ് സംസ്ഥാനത്തെ പൊലീസ് സ്‌റ്റേഷനുകളിലേക്ക് മുസ്ലിംലീഗ് മാർച്ച് നടത്തിയത്. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് മാർച്ചുകൾ നടന്നത്.

ക്രിമിനൽ പൊലീസും മാഫിയ മുഖ്യനും കേരളത്തെ നാണംകെടുത്തുന്ന ദുരവസ്ഥക്കെതിരെ മാർച്ചുകളിൽ മുദ്രാവാക്യങ്ങൾ മുഴങ്ങി. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് താനൂർ പൊലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തു.

വിവാഹ ആവശ്യത്തിന് പണം സംഘടിപ്പിക്കാൻ പോയ മലപ്പുറത്തെ യുവാവ് വിവാഹ ദിവസവും കാണാമറയത്ത്

Sharing is caring!