അർജന്റീന ടീം കേരളത്തിലെത്തുമെന്നത് മന്ത്രിയുടെ ഊടായിപ്പോ? സംശയം ഉന്നയിച്ച് കമാൽ വരദൂർ

അർജന്റീന ടീം കേരളത്തിലെത്തുമെന്നത് മന്ത്രിയുടെ ഊടായിപ്പോ? സംശയം ഉന്നയിച്ച് കമാൽ വരദൂർ

മലപ്പുറം: അർജന്റീന ടീമിനെ കേരളത്തിലെത്തിക്കാൻ എന്ന പേരിൽ വി അബ്ദുറഹിമാൻ സ്പെയിനിൽ നടത്തുന്ന കൂടിക്കാഴ്ച്ചകൾ ഊടായിപ്പെന്ന് ചന്ദ്രിക ദിനപത്രം എഡിറ്റർ കമാൽ വരദൂർ. അർജന്റീന ടീം കേരളത്തിലെത്തുമെന്ന പ്രചാരണത്തിന് എത്രമാത്രം സത്യസന്ധതയുണ്ടെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിലെ സ്പോർട്സ് വാർത്തകളി‍ൽ പ്രധാനപ്പെട്ടതായിരുന്നു അർജന്റീന ടീം അധികൃതർ കേരളത്തിലെ സ്റ്റേഡിയത്തിൽ അർജന്റീനയുടെ മത്സരം നടത്തുന്നതിന് പരിശോധന നടത്തുമെന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ആസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ അതിവിഖ്യാതമായ മോണമെന്റല്‍ സ്‌റ്റേഡിയത്തില്‍ അര്‍ജന്റിന ലോകകപ്പ് യോഗ്യതാറൗണ്ടില്‍ ചിലേയുമായി കളിക്കുന്ന ദിവസം അര്‍ജന്റീനാ ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികളെല്ലാം ആ സ്‌റ്റേഡിയത്തിലുണ്ട്. ആ ദിവസമാണ് താങ്കളും സംഘവും അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികളുമായി ചര്‍ച്ച നടത്താനെന്ന പേരില്‍ സ്പാനിഷ് ആസ്ഥാനമായ മാഡ്രിഡില്‍ എത്തുന്നത്.

അര്‍ജന്റീനയുടെ കുറെ രാജ്യാന്തര താരങ്ങള്‍ സ്പാനിഷ് ലാലീഗയില്‍ പന്ത് തട്ടുന്നുണ്ട്. പക്ഷേ അവരുടെ ഫുട്‌ബോള്‍ അസോസിയേഷന്‍ ആസ്ഥാനം മാഡ്രിഡിലേക്ക് മാറ്റിയതായി അറിവില്ല. പിന്നെ ഈ ചിത്രത്തില്‍ ആരാണ് അര്‍ജന്റിനയുടെ അസോസിയേഷന്‍ ഭാരവാഹി..? താങ്കള്‍ക്കൊപ്പമുളള ആള്‍ ഉയര്‍ത്തിയിരിക്കുന്നത് മെസിയുടെ ജഴ്‌സിയാണ്. അര്‍ജന്റീനിയന്‍ അസോസിയേഷന്‍
ഒരു താരത്തിന്റെ ജഴ്‌സി ഔദ്യോഗികമായി കൈമാറില്ല. ദേശിയ ടിം ജഴ്‌സിയാണ് കൈമാറുക. ഇത് മാഡ്രിഡിലോ പരിസരത്തോ ഉള്ള ഒരു കൊച്ചു സ്‌റ്റേഡിയത്തില്‍ പോയി നടത്തിയ ഒരു ഉഡായിപ്പാണ്. അതാണ് മെസി കേരളത്തിലേക്ക്, മലപ്പുറത്ത് അര്‍ജന്റീനയുടെ അക്കാദമി എന്നെല്ലാം പറഞ്ഞ് വാഴ്ത്തപ്പെടുന്നത്. കഷ്ടം, കായിക രാഷ്ട്രീയം

മുഖ്യമന്ത്രിയുടെ ഓഫിസിൽ അവിശ്വാസം പ്രകടിപ്പിച്ച് പി വി അൻവർ; പരാതി നൽകിയാൽ ഒരു ചുക്കും നടക്കില്ലെന്ന്

Sharing is caring!