മുഖ്യമന്ത്രിയുടെ ഓഫിസിൽ അവിശ്വാസം പ്രകടിപ്പിച്ച് പി വി അൻവർ; പരാതി നൽകിയാൽ ഒരു ചുക്കും നടക്കില്ലെന്ന്

മുഖ്യമന്ത്രിയുടെ ഓഫിസിൽ അവിശ്വാസം പ്രകടിപ്പിച്ച് പി വി അൻവർ; പരാതി നൽകിയാൽ ഒരു ചുക്കും നടക്കില്ലെന്ന്

മലപ്പുറം: ആഭ്യന്തര വകുപ്പിനും പി ശശിക്കുമെതിരായ പരാതി മുഖ്യമന്ത്രിക്ക് നൽകിയാൽ അദ്ദേഹമത് പി ശശിക്ക് കൈമാറുമെന്നും അതിൽ ഒരു ചുക്കും നടക്കില്ലെന്നും പി വി അൻവർ എം എൽ എ. അൻവർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പി ശശിയുടെ പേരില്ലാത്തത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ ഓഫിസിലുള്ള അവിശ്വാസം രേഖപ്പെടുത്തുന്ന വിധത്തിലുള്ള മറുപടി അൻവർ മാധ്യമപ്രവർത്തകർക്ക് നൽകിയത്.

മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും എഴുതി നൽകിയ പരാതിയിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയുടെ പേരില്ലെന്ന് പി.വി.അൻവർ അറിയിച്ചു. പി.ശശിയുടെ പേര് ഉൾപ്പെടുത്തി ഉടൻ തന്നെ പുതിയ പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ‘‘നാട്ടുകാരോടെല്ലാം പറഞ്ഞ കൂട്ടത്തിൽ പാർട്ടി കേട്ടിട്ടുണ്ട്. പക്ഷേ, എഴുതി കൊടുത്ത പരാതിയിൽ പി.ശശിയുടെ പേരില്ല. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലും ശശിയുടെ പേരില്ല. അതു വിട്ടുപോയതല്ല. മുഖ്യമന്ത്രിക്ക് നൽകിയ അതേ പരാതിയാണ് പാർട്ടി സെക്രട്ടറിക്കും നൽകിയത്.

പരസ്യമായി ഞാൻ പറഞ്ഞത് പാർട്ടി സംവിധാനത്തിന് എതിരാണ് പക്ഷേ ഒരു സ്വതന്ത്ര എം എൽ എ നിലയിൽ ചെറിയൊരു സ്വാതന്ത്ര്യം താൻ എടുത്തതാണ്. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിലാണ് ഞാൻ അതു പറഞ്ഞത്. പാർലമെന്ററി യോഗം നടക്കാൻ ഇനിയും കാലതാമസമുണ്ട്. അതുവരെ കാത്തിരിക്കാനാവില്ല എന്നത് കൊണ്ടാണ് പരസ്യമായി ഇക്കാര്യങ്ങൾ പറ‌ഞ്ഞതും ഇരുവർക്കും പരാതി നൽകിയതെന്നും അൻവർ പറഞ്ഞു.

മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും നൽകിയ പരാതിയുടെ പകർപ്പ് പി.വി.അൻവർ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് തുടർച്ചയായി ആവശ്യപ്പെട്ടിട്ടും ആദ്യ മൂന്ന് ദിവസങ്ങളിൽ അവിടെയെത്താനാകാത്ത കാര്യം വിശദീകരിച്ചും ക്ഷമാപണത്തോടെയുമാണ് മുഖ്യമന്ത്രിക്ക് നൽകിയ പരാതി അൻവർ ആരംഭിച്ചത്.

നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ മഞ്ചേരി പോലീസിന്റെ പിടിയിൽ

Sharing is caring!