നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ മഞ്ചേരി പോലീസിന്റെ പിടിയിൽ
മലപ്പുറം: നിരോധിത പുകയില ഉൽപന്നങ്ങളുടെ വൻ ശേഖരവുമായി മഞ്ചേരിയിൽ മണ്ണാര്‍ക്കാട് സ്വദേശികളായ രണ്ടു പേര്‍ അറസ്റ്റില്‍. നിരോധിച്ച പുകയിലയുല്‍പന്നങ്ങളുടെ രണ്ടരലക്ഷത്തിലധികം പായ്ക്കറ്റുകളാണ് ഇവരിൽ നിന്ന് പിടികൂടിയത്. മൈസൂരില്‍ നിന്നും ലോറിയില്‍ ഒളിപ്പിച്ചാണ് ഇവ കടത്തിയത്. മണ്ണാര്‍ക്കാട് പെരുമ്പിടാരി സ്വദേശികളായ റിയാസ്(39),ചെറിയാറക്കല്‍ ഫിറോസ്(52) എന്നിവരെയാണ് മഞ്ചേരി സി.ഐ.സുനില്‍പുളിക്കല്‍, എസ്.ഐ. ജസ്റ്റിന്‍ എന്നിവരും സംഘവും അറസ്റ്റ് ചെയ്തത്.
ജില്ലയിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്ന് വന്‍തോതില്‍ നിരോധിതപുകയിലയുല്‍പന്നങ്ങള്‍ ചരക്കുലോറികളിലും മറ്റും രഹസ്യകേന്ദ്രങ്ങളില്‍ എത്തിച്ച് വില്‍പനനടത്തുന്നതായി മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.ശശിധരന്‍ ഐപിഎസ് ന് രഹസ്യവിവരം ലഭിച്ചിരുന്നു.
തുടര്‍ന്ന് മഞ്ചേരി സി.ഐ.സുനില്‍ പുളിക്കല്‍, എസ്.ഐ. ജസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തില്‍ മഞ്ചേരി പോലീസും ജില്ലാ ആന്‍റിനര്‍ക്കോട്ടിക് സ്ക്വാഡും നടത്തിയ പരിശോധനയിലാണ് മഞ്ചേരി പുല്ലാരയില്‍ പഴയ സ്ക്കൂള്‍ കെട്ടിടം വാടകക്കെടുത്ത് അവിടേക്ക് ലോറിയില്‍ ഇത്തരം നിരോധിച്ച പുകയിലയുല്‍പന്നങ്ങളെത്തിച്ച് ചെറു വണ്ടികളില്‍ ജില്ലയിലെ കടകളിലെത്തിച്ച് വില്‍പനനടത്തുന്ന സംഘത്തെ പിടികൂടിയത്. ഇത്തരം പുകയിലയുല്‍പന്നങ്ങള്‍ വില്‍പനനടത്തുന്ന കടകളെകുറിച്ച് വിവരങ്ങള്‍ ലഭിച്ചതായും പരിശോധനനടത്തുമെന്നും മഞ്ചേരി സി.ഐ. സുനില്‍ പുളിക്കല്‍, എസ്.ഐ. ജസ്റ്റിന്‍ എന്നിവര്‍ അറിയിച്ചു.
സുജിത്ത് ദാസ് ബലാത്സംഗം ചെയ്തെന്ന പരാതിയുമായി വീട്ടമ്മ; നിഷേധിച്ച് എസ് പി
RECENT NEWS
ഡാൻസാഫ് പിരിച്ചു വിടണമെന്ന ആവശ്യവുമായി മുസ്ലിം യൂത്ത് ലീഗ്
മലപ്പുറം: ലഹരി മാഫിയകളെ കണ്ടെത്തി പിടികൂടുന്നതിന് ഊന്നൽ നൽകി മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ രൂപീകരിച്ച ഡാൻസാഫ് സകല നിയമവിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പെട്ടുവെന്ന് പുറത്ത് വന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സ്ക്വാഡ് പിരിച്ച് വിടണമെന്ന് [...]