സുജിത്ത് ദാസ് ബലാത്സം​ഗം ചെയ്തെന്ന പരാതിയുമായി വീട്ടമ്മ; നിഷേധിച്ച് എസ് പി

സുജിത്ത് ദാസ് ബലാത്സം​ഗം ചെയ്തെന്ന പരാതിയുമായി വീട്ടമ്മ; നിഷേധിച്ച് എസ് പി

മലപ്പുറം: മുൻ ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസിനെതിരെ വീണ്ടും ​ഗുരുതരമായ ക്രിമിനൽ കുറ്റ ആരോപണം. പരാതി നൽകാനെത്തിയ തന്നെ ബലാത്സംഗം ചെയ്തതായി ആരോപിച്ച് വീട്ടമ്മ രം​ഗത്ത് വന്നു. പൊന്നാനി മുൻ എസ്എച്ച്ഒ വിനോദിനെതിരെയും വീട്ടമ്മ ലൈംഗിക പീഡന ആരോപണം ഉയർത്തി. വീട്ടമ്മയുടെ ആരോപണങ്ങൾക്ക് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നും ഡിജിപിക്ക് പരാതി നൽകുമെന്നും സുജിത് ദാസ് പറഞ്ഞു. ചട്ടലംഘനം നടത്തിയതിനെ തുടർന്ന് നിലവിൽ സസ്പെൻഷനിലാണ് സുജിത്ത് ദാസ്.

കുടുംബ പ്രശ്നത്തെക്കുറിച്ച് പരാതി നൽകാനെത്തിയ തന്നെ എസ്പിയും സിഐയും ബലാത്സംഗം ചെയ്തെന്നാണ് വീട്ടമ്മ ആരോപിക്കുന്നത്. സുജിത് ദാസിനെതിരെ പി.വി.അൻവർ എംഎൽഎ വെളിപ്പെടുത്തൽ നടത്തിയ സാഹചര്യത്തിലാണ് താൻ കാര്യങ്ങള്‍ തുറന്നു പറയാൻ തീരുമാനിച്ചതെന്നും വീട്ടമ്മ മാധ്യമങ്ങളോട് പറഞ്ഞു.

സുജിത്ദാസ് രണ്ടു തവണ ബലാത്സംഗം ചെയ്തെന്നാണ് വീട്ടമ്മയുടെ ആരോപണം. കുട്ടിയില്ലാതെ തനിച്ചു കാണാൻ വരാൻ എസ്പി ആവശ്യപ്പെട്ടു. കോട്ടയ്ക്കലിലേക്ക് വരാൻ പറഞ്ഞു. എസ്പി ഓഫിസിന് കുറച്ചകലെയായി മറ്റൊരു വീട്ടിലേക്ക് ഒരാൾ കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ചാണ് എസ്പി ആദ്യം പീഡിപ്പിച്ചത്. ജ്യൂസ് കുടിക്കാൻ തന്ന ശേഷമായിരുന്നു ബലാത്സം​ഗം രണ്ടാമത്തെ തവണ ബലാത്സംഗം ചെയ്യുമ്പോൾ ഒരു ഉദ്യോഗസ്ഥൻ കൂടെയുണ്ടായിരുന്നു. കസ്റ്റംസിലെ ഉദ്യോഗസ്ഥനെന്നാണ് പറഞ്ഞത്.

ബലാത്സംഗ പരാതിയുമായാണ് വീട്ടമ്മ ഓഫിസിൽ എത്തിയതെന്ന് സുജിത്ദാസ് മാധ്യമങ്ങളോട് പറഞ്ഞു. പരാതിയിൽ കഴമ്പില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഓഫിസിൽ വച്ചല്ലാതെ വീട്ടമ്മയെ കണ്ടിട്ടില്ല. ആരോപണത്തിനെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും സുജിത് ദാസ് പറഞ്ഞു.

സുജിത് ദാസിന് സസ്പെൻഷൻ; ഒരു പുഴുക്കുത്ത് പുറത്തേക്കെന്ന് അൻവർ

Sharing is caring!