സുജിത് ദാസിന് സസ്പെൻഷൻ; ഒരു പുഴുക്കുത്ത് പുറത്തേക്കെന്ന് അൻവർ
മലപ്പുറം: പത്തനംതിട്ട മുൻ എസ്.പി. സുജിത് ദാസ് ഐ.പി.എസിന് സസ്പെൻഷൻ. പി.വി. അൻവർ എം.എല്‍.എയുമായുള്ളവിവാദ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് സുജിത് ദാസിനെതിരേ നടപടി ഉണ്ടായിരിക്കുന്നത്.വ്യാഴാഴ്ച വൈകുന്നേരമാണ് സസ്പെൻഷൻ സംബന്ധിച്ച ഉത്തരവ് പുറത്തെത്തിയത്.
സുജിത് ദാസിന്റെ സസ്പെൻഷനില്‍ പ്രതികരിച്ച് പി.വി. അൻവർ രംഗത്തെത്തി. വിക്കറ്റ് നമ്പർ 1..ഒരു പുഴുക്കുത്ത് പുറത്തേക്ക് എന്നായിരുന്നു ഫെയ്സ്ബുക്കില്‍ അൻവർ കുറിച്ചത്.
പി.വി. അൻവർ എം.എല്‍.എയുടെ വെളിപ്പെടുത്തലിന് പിന്നാലെ ആദ്യ നടപടിയെന്നോണം പത്തനംതിട്ട എസ്.പി. സ്ഥാനത്ത് നിന്ന് സുജിത് ദാസിനെ നീക്കുകയായിരുന്നു. പകരം ചുമതലകളൊന്നും നല്‍കിയിരുന്നില്ല. പോലീസ് ഹെഡ്ക്വാർട്ടേഴ്സില്‍ റിപ്പോർട്ട് ചെയ്യാനായിരുന്നു നിർദ്ദേശം. തുടർന്ന് വ്യാഴാഴ്ച വൈകിട്ടോടെ സർവീസില്‍നിന്ന് സസ്പെൻഷൻ ചെയ്തുകൊണ്ട് ഉത്തരവിറക്കുകയായിരുന്നു.
സുജിത് ദാസ് ഐ.പി.എസുമായി നടത്തിയ ഫോണ്‍ സംഭാഷണം പി.വി. അൻവർ പുറത്തുവിട്ടിരുന്നു. ഗുരുതര ആരോപണങ്ങളായിരുന്നു പി.വി. അൻവർ സുജിത് ദാസിനെതിരേ ഉന്നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഡി.ഐ.ജി. അജിതാ ബീഗം അന്വേഷണം നടത്തി ഡി.ജി.പിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സുജിത് ദാസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ അച്ചടക്ക ലംഘനമുണ്ടായെന്നും സർവീസ് ചട്ടലംഘനം നടത്തിയതിന്റെ ഭാഗമായി നടപടിയുണ്ടാകണമെന്നും ശുപാർശ ചെയ്തു. തുടർന്ന് പത്തനംതിട്ട എസ്.പി. സ്ഥാനത്ത് നിന്ന് സുജിത് ദാസിനെ നീക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സസ്പെൻഡ് ചെയ്തിരിക്കുന്നത്.
എടവണ്ണയിലെ പോലീസ് ഉദ്യോഗസ്ഥന്റെ മരണത്തിൽ സുജിത്ത് ദാസിനെതിരെ ആരോപണവുമായി സുഹൃത്ത്
RECENT NEWS
അൻവറിനെതിരെ രൂക്ഷ വിമർശനവുമായി എം വി ഗോവിന്ദൻ; പുതിയ പാർട്ടിയെന്നത് പ്രഖ്യാപനം മാത്രമായി
തിരുവനന്തപുരം: അൻവർ ഉന്നയിച്ച വിഷയങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അൻവറിനെ നായകനാക്കി നാടകങ്ങൾ അരങ്ങേറിയെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആരോപണങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നു. പുതിയ പാർട്ടി എന്നത് പ്രഖ്യാപനം മാത്രമായി മാറി. [...]