ചങ്ങരംകുളത്തെ യുവാവിനെ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ചങ്ങരംകുളം: ഒതളൂര്‍ സ്വദേശിയായ യുവാവിനെ കോക്കൂരിലുള്ള സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 29 വയസുള്ള മണിയാറംകുന്നത്ത് ഷംസുദ്ധീന് ആണ് മരിച്ചത്. കോക്കൂരിലുള്ള സുഹൃത്ത് വിഷ്ണുവിന്റെ വീട്ടിലാണ് ഷംസുദ്ധീനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിഷ്ണുവും അച്ചന് വിജയനും മാത്രം താമസിച്ച് വന്ന കോക്കൂര്‍ സ്കൂളിന് സമീപത്തുള്ള വീട്ടിലാണ് ഏതാനും ദിവസമായി ഷംസുദ്ധീന് താമസിച്ചിരുന്നത്. ബുധനാഴ്ച ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് രാത്രിയോടെ തിരിച്ച് വന്നപ്പോഴാണ് ഷംസുദ്ധീനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
കൊല്ലത്തു യുവതിയെ വിവാഹം ചെയ്ത ഷംസുദ്ധീന് വീട്ടില്‍ നിന്ന് പിണങ്ങി ഏതാനും മാസങ്ങളായി പന്തളം ഭാഗത്താണ് താമസിച്ച് വന്നത്. ഭാര്യ കുവൈറ്റില്‍ നഴ്സ് ആയി ജോലി ചെയ്യുകയാണ്. ഷംസുദ്ധീനും കുവൈറ്റിലേക്ക് പോവാനുള്ള നടപടിക്രമങ്ങള്‍ നടത്തി വന്നിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. ഭാര്യയുമായി പിണങ്ങിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാവാം എന്ന നിഗമനത്തിലാണ് പോലീസ്. ചങ്ങരംകുളം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
എടവണ്ണയിലെ പോലീസ് ഉദ്യോഗസ്ഥന്റെ മരണത്തിൽ സുജിത്ത് ദാസിനെതിരെ ആരോപണവുമായി സുഹൃത്ത്
RECENT NEWS
അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തിനായി സ്വകാര്യ ബസുകൾ സമാഹരിച്ചത് 18 ലക്ഷം രൂപ
പെരിന്തൽമണ്ണ: ജോലിക്കിടെ അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തെ സഹായിക്കാൻ സ്വകാര്യ ബസുകൾ കാരുണ്യയാത്ര നടത്തി സമാഹരിച്ചത് 17,98,155 രൂപ. കൊളത്തൂർ ഓണപ്പുട സ്വദേശി മൻസൂറിന്റെ ഭാര്യയും വിദ്യാർഥികളായ 2 കുട്ടികളും ഉൾപ്പെട്ട നിർധന കുടുംബത്തെ [...]