എടവണ്ണയിലെ പോലീസ് ഉദ്യോഗസ്ഥന്റെ മരണത്തിൽ സുജിത്ത് ദാസിനെതിരെ ആരോപണവുമായി സുഹൃത്ത്

മലപ്പുറം: മുൻ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസിനെതിരെ ഗുരുതര ആരോപണവുമായി ആത്മഹത്യ ചെയ്ത എ.എസ്.ഐയുടെ സുഹൃത്ത് രംഗത്ത്. 2021 ജൂൺ 10ന് ആത്മഹത്യ ചെയ്ത എടവണ്ണ പോലീസ് സ്റ്റേഷനിലെ എ. എസ്.ഐ ശ്രീകുമാറിന്റെ സുഹൃത്ത് നാസർ ആണ് രംഗത്തെത്തിയത്.
തന്റെ സുഹൃത്തിനെ എസ്.പി മാനസികമായി പീഡിപ്പിച്ചിരുന്നു. പ്രതികളെ അകാരണമായി മർദ്ദിച്ച് കുറ്റം ഏറ്റെടുപ്പിക്കാൻ ശ്രമിക്കണമെന്ന മേലുദ്യോഗസ്ഥരുടെ നിരന്തരമായ നിർദ്ദേശങ്ങൾ നടപ്പാക്കാത്തതിനാൽ തുടർച്ചയായി ട്രാൻസ്ഫർ ചെയ്തു.അവധികൾ അകാരണമായി നിഷേധിച്ചു. തുടർച്ചയായുള്ള സ്ഥലമാറ്റങ്ങളിൽ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുന്ന അവസ്ഥയുണ്ടായി.എസ്.പിയുടെ ആവശ്യങ്ങൾക്ക് വഴങ്ങാത്തതിനാൽ ശ്രീകുമാറിന്റെ ഔദ്യോഗിക ജീവിതം ദുസഹമാക്കുന്ന രീതിയിലായിരുന്നു മേലുദ്യോഗസ്ഥരുടെ നടപടികൾ.
ആത്മഹത്യക്ക് ശേഷം ശ്രീകുമാറിന്റെ വീട്ടിലെത്തിയ പോലീസ് ഉദ്യോഗസ്ഥർ ഡയറി കുറുപ്പിലെ പ്രധാനപ്പെട്ട പേജുകൾ കീറിക്കൊണ്ട് പോയതായും അദ്ദേഹം പറഞ്ഞു. ഡയറിയിലെ പേജുകൾ കീറിക്കൊണ്ട് പോയതിനു താൻ ദൃക്സാക്ഷിയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. നിലവിലെ മലപ്പുറം എസ്.പി ഔദ്യോഗിക സ്ഥാനത്ത് തുടർന്നാൽ കേസന്വേഷണങ്ങളിൽ യാതൊരുവിധ പുരോഗതിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലന്നും അദ്ദേഹം പറഞ്ഞു.
RECENT NEWS

മാതൃകയായി മലപ്പുറം; മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് ആക്കി മലപ്പുറം നഗരസഭ
മലപ്പുറം: നഗരസഭയിലെ മുഴുവന്‍ അങ്കണവാടികളും സ്മാര്‍ട്ട് അങ്കണവാടിയാക്കിയതിന്റെ ഉദ്ഘാടനം കേന്ദ്ര നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി നിര്‍വഹിച്ചു. എയര്‍കണ്ടീഷന്‍, സ്മാര്‍ട്ട് ടിവി, സൗണ്ട് സിസ്റ്റം, ഹൈടെക് കളിയുപകരണങ്ങള്‍, ശിശു സൗഹൃദ [...]