തോക്ക് കിട്ടിയാൽ ഭീഷണി താൻ കൈകാര്യം ചെയ്തോളം, തോക്ക് ലൈസൻസിന് അപേക്ഷ നൽകി പി വി അൻവർ

തോക്ക് കിട്ടിയാൽ ഭീഷണി താൻ കൈകാര്യം ചെയ്തോളം, തോക്ക് ലൈസൻസിന് അപേക്ഷ നൽകി പി വി അൻവർ

ലപ്പുറം: ജീവനു ഭീഷണിയുണ്ടെന്ന് കാണിച്ച് തോക്ക് ലൈസൻസിനായി അപേക്ഷ നൽകി പി.വി അൻവർ എംഎൽഎ. എ ഡി ജി പി അജിത്ത് കുമാറിനെതിരെയും, സ്വർണ കള്ളക്കടത്ത്-പോലീസ് കൂട്ടുക്കെട്ടിനെതിരെയും കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയ ശേഷമാണ് എം എൽ എ മലപ്പുറം ജില്ലാ കലക്ടർക്ക് തോക്ക് ലൈസൻസിനായി അപേക്ഷ നൽകിയത്.

ജീവനും സ്വത്തിനും ഭീഷണിയുള്ളതിനാല്‍ ആംസ് ലൈസന്‍സ് അനുവദിക്കണമെന്നാണ് പി വി അന്‍വര്‍ ജില്ലാ കളക്ടറോട് കത്തിലൂടെ ആവശ്യപ്പെട്ടത്. തന്റെ വെളിപ്പെടുത്തലുകളില്‍ സംസ്ഥാനത്തെ പല പ്രമുഖര്‍ക്കും തന്നോട് വിദ്വേഷവും പകയും വിരോധവും ഉണ്ടായിട്ടുണ്ട്. അവർ തന്നെ ഏതെങ്കിലും വിധത്തില്‍ അപായപ്പെടുത്താന്‍ സാധ്യതയുണ്ട്. ഏത് സമയത്തും ആക്രമണം പ്രതീക്ഷിക്കുന്നുണ്ടെന്നും ഈ ഘട്ടത്തില്‍ ജീവന്റെയും സ്വത്തിന്റെയും സംരക്ഷണത്തിനായി ആംസ് ഗണ്‍ ലൈസന്‍സ് അനുവദിക്കണമെന്നാണ് എംഎൽഎയുടെ ആവശ്യം.

കൂടുതൽ പൊലീസ് സുരക്ഷ വേണമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ‘തോക്ക് കിട്ടിയാൽ മതി, താൻ കൈകാര്യം ചെയ്തുകൊള്ളാമെന്നായിരുന്നു അൻവറിന്റെ മറുപടി. നടപടി വേഗത്തിലാക്കാമെന്ന് കളക്ടര്‍ അറിയിച്ചെന്നും പൊലീസ് എന്താണ് ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കുകയെന്ന് അറിയില്ലെന്നും പി വി അന്‍വര്‍ പറഞ്ഞു. കല്ലുകൊണ്ട് എറിഞ്ഞ് വീഴ്ത്തുമെന്നതടക്കമുള്ള ഭീഷണിയാണ് ഉണ്ടായത്. ഏത് വിധേനയും വീഴ്ത്താം.

റീബിൽഡ് വയനാടിന് ഡി വൈ എഫ് ഐ മലപ്പുറത്തു നിന്ന് സമാഹരിച്ചത് രണ്ടു കോടി രൂപ

Sharing is caring!