‘സ്‌നേഹ നബി’ മഅദിന്‍ റബീഅ് ക്യാമ്പയിന് പ്രൗഢമായ തുടക്കം

‘സ്‌നേഹ നബി’ മഅദിന്‍ റബീഅ് ക്യാമ്പയിന് പ്രൗഢമായ തുടക്കം

മലപ്പുറം: സ്നേഹ നബി റബീഅ് ക്യാമ്പയിനിന്റെ ഭാഗമായി മഅദിന്‍ അക്കാദമിക്ക് കീഴില്‍ 40 ദിവസം നീണ്ട് നില്‍ക്കുന്ന വിവിധ പരിപാടികള്‍ക്ക് തുടക്കമായി. സമസ്ത സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ക്യാമ്പയിനിന്റെ ഭാഗമായി പഠനം, ആസ്വാദനം, സാഹിത്യം, കാരുണ്യം എന്നീ സെഷനുകളിലായി മര്‍ഹബന്‍ റബീഅ് മീലാദ് വിളംബരം, മൗലിദ് പാരായണം, മഹബ്ബ കോണ്‍ഫറന്‍സ്, ദഫ്, സ്‌കൗട്ട്, അറബന, ഫ്ളവര്‍ ഷോ എന്നിവയുടെ അകമ്പടിയോടെ റബീഉല്‍ അവ്വല്‍ 11 ന് മലപ്പുറത്ത് നബിദിന സന്ദേശ റാലി, റബീഉല്‍ അവ്വല്‍ 1 മുതല്‍ മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ 40 ദിന പ്രഭാത മൗലിദ് ജല്‍സ, ലൈറ്റ് ഓഫ് മദീന, മെഗാ ക്വിസ്, സ്‌നേഹ നബി സെമിനാര്‍, സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍, വനിതാ വിജ്ഞാന വേദി, ചരിത്ര പഠനം എന്നിവ നടക്കും.

റബീഉല്‍ അവ്വല്‍ 12 ന് പുലര്‍ച്ചെ 3 മുതല്‍ ആയിരങ്ങള്‍ സംബന്ധിക്കുന്ന മൗലിദ് പാരായണ സദസ്സും പ്രാര്‍ത്ഥനാ സംഗമവും സംഘടിപ്പിക്കും. പരിപാടിയില്‍ സംബന്ധിക്കുന്നവര്‍ക്കും വിവിധ ഹോസ്പിറ്റലുകളിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണ വിതരണം നടത്തും.

റബീഅ് ക്യാമ്പയിന്‍ ഉദ്ഘാടന പരിപാടിയില്‍ സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി മുസ്ഥഫ മാസ്റ്റര്‍ കോഡൂര്‍, ലുഖ്മാന്‍ ഹകീം സഖാഫി പുല്ലാര, എസ് വൈ എസ് ജില്ലാ സെക്രട്ടറിമാരായ പി പി മുജീബ്‌റഹ്‌മാന്‍, എം ദുല്‍ഫുഖാര്‍ അലി സഖാഫി, കേരള മുസ് ലിം ജമാഅത്ത് മലപ്പുറം സോണ്‍ പ്രസിഡന്റ് പി സുബൈര്‍ കോഡൂര്‍, എസ് വൈ എസ് സോണ്‍ പ്രസിഡന്റ് സിദ്ധീഖ് മുസ്‌ലിയാര്‍ മക്കരപ്പറമ്പ്, അബൂബക്കര്‍ അഹ്‌സനി പറപ്പൂര്‍, ശൗക്കത്തലി സഖാഫി കച്ചേരിപ്പറമ്പ്, ബശീര്‍ സഅദി വയനാട്, അബ്ദുല്ല അമാനി പെരുമുഖം, സൈനുദ്ധീന്‍ സഖാഫി ഹാജിയാര്‍പള്ളി, ജലീല്‍ അസ്ഹരി, സ്വാലിഹ് സഖാഫി അന്നശ്ശേരി സംബന്ധിച്ചു.

റിദാൻ ബാസിൽ വധത്തിൽ സ്വർണ കടത്ത് സംഘത്തിന് ബന്ധമെന്ന് പി വി അൻവർ, അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

Sharing is caring!