ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്‍റെ ഔദ്യോഗിക വസതിക്കു മുന്നിൽ പ്രതിഷേധവുമായി പി.വി. അന്‍വര്‍
മലപ്പുറം: ജില്ലാ പോലീസ് മേധാവി എസ്. ശശിധരന്‍റെ ഔദ്യോഗിക വസതിക്കു മുന്നിൽ പ്രതിഷേധവുമായി പി.വി. അന്‍വര്‍ എംഎല്‍എ. ജില്ലാ പോലീസ് മേധാവിയുടെ ക്യാംപ് ഓഫിസിലെ മരങ്ങൾ മുറിച്ചു കടത്തിയതു കോടതിയുടെ നിരീക്ഷണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അൻവർ കുത്തിയിരുപ്പു സമരം നടത്തിയത്. മരം മുറിച്ചതിനെപ്പറ്റി പരാതി കിട്ടിയിട്ടും നടപടിയെടുക്കാത്ത മലപ്പുറം എസ്പിക്കെതിരെ നടപടിയെടുക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
ലൈഫ് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന എസ്പിയുടെ അഹങ്കാരം അവസാനിപ്പിക്കുക, പൊലീസ് വയർലെസ് സന്ദേശം പ്രക്ഷേപണം ചെയ്ത യൂട്യൂബ് ചാനലിന്റെ ഉടമയിൽനിന്നു കൈക്കൂലി വാങ്ങി അയാളെ രക്ഷിച്ച എഡിജിപി എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു ജയിലിൽ അടയ്ക്കുക തുടങ്ങിയ ആരോപണങ്ങളെഴുതിയ ബാനറുകളുമായി ആയിരുന്നു പി.വി. അന്‍വറിന്‍റെ കുത്തിയിരിപ്പ് പ്രതിഷേധം.
അതേസമയം, ആഭ്യന്തര വകുപ്പിനെ മുൾമുനയിൽ നിർത്തുന്നതാണ് അൻവറിന്റെ പുതിയ ആരോപണങ്ങൾ. എസ്.ശശിധരൻ മലപ്പുറം ജില്ലാ പൊലീസ് മേധാവിയായി ചുമതലയേൽക്കുന്നതിന് രണ്ടു വർഷം മുൻപ് 2021 ൽ നടന്ന മരംമുറി സംഭവവുമായി ബന്ധപ്പെട്ടാണ് നിലവിലെ സമരം. എസ്.സുജിത് ദാസ് ആയിരുന്നു അന്നത്തെ ജില്ലാ പൊലീസ് മേധാവി. ഔദ്യോഗിക വസതിയിൽനിന്നു തേക്കും മഹാഗണിയും മുറിച്ചു കടത്തിയെന്നാരോപിച്ച് അന്ന് കൊല്ലം സ്വദേശി പരാതി നൽകിയിരുന്നു. ഇതിന് പുറമേ പി വി അൻവറും ഈ വിഷയത്തിൽ പരാതിയുമായി ജില്ലാ പോലീസ് മേധാവിയെ സമീപിച്ചിരുന്നു.
മലപ്പുറം താലൂക്ക് ആശുപത്രിയിൽ എം എസ് എഫ് പ്രവർത്തകരെ എസ് എഫ് ഐക്കാർ അക്രമിച്ചെന്ന് പരാതി
RECENT NEWS
സ്ത്രീത്വത്തെ അപമാനിച്ച സി പി എം തെന്നല പഞ്ചായത്ത് മെംബറെ പുറത്താക്കണം- എ പി അനിൽകുമാർ
മലപ്പുറം: തെന്നല പഞ്ചായത്തിലെ സിപിഎം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പട്ടെ വ്യക്തിയുമായ സെയ്തലവി മജീദിന്റെ വിദ്വേഷ പ്രസംഗം സ്ത്രീ വിരുദ്ധവും അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻറ് എ പി [...]




