മലപ്പുറം എഫ് സിയുടെ ലോഞ്ചിങ് ഇന്ന് എം എ യൂസഫലി നിർവഹിക്കും
മലപ്പുറം: സൂപ്പർ ലീഗ് കേരളയിലെ മലപ്പുറത്തിന്റെ സ്വന്തം ക്ലബായ മലപ്പുറം ഫുട്ബോൾ ക്ലബിന്റെ ലോഞ്ചിങ് ഇന്ന് മലപ്പുറം എം എസ് പി ഗ്രൗണ്ടിൽ നടക്കും. വൈകിട്ട് 4 മണിക്ക് പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ പത്മശ്രി എം എ യൂസഫലി ക്ലബ് ഉദ്ഘാടനം ചെയ്യും. കായിക ന്യുനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ മുഖ്യ പ്രഭാഷണം നടത്തും
ചടങ്ങിൽ പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ അധ്യക്ഷത വഹിക്കും.
മലപ്പുറം എഫ്.സിയുടെ ചീഫ് പേട്രണായി എം.എ യൂസഫ് അലിയെ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ പ്രഖ്യാപിക്കും
മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടി എം എ യൂസഫലിയുടെ പേരിലുള്ള ടീമിന്റെ ജേഴ്സി കൈമാറി മലപ്പുറം എഫ് സിയുടെ ജേഴ്സി
ഔദ്യോഗികമായി പുറത്തിറക്കും. മലപ്പുറം എഫ്.സിയുടെ പരിശിലനത്തിനും മറ്റും നിർലോഭമായ സഹായ സഹകരണങ്ങൾ നൽകി കൊണ്ടിരിക്കുന്ന കോഴിക്കോട് സർവ്വകലാശാല വൈസ് ചാൻസലർ ഫ്രൊ:പി. രവിന്ദ്രനെ ചടങ്ങിൽ എം.എ. യുസഫ് അലി ആദരിക്കും
മലപ്പുറത്തിന്റെ സ്വന്തം ക്ലബ് എന്ന നിലയ്ക്കാണ് മലപ്പുറം എഫ് സിയുടെ ഉടമകൾ ടീമിനെ അവതരിപ്പിക്കുന്നത്. ക്ലബിന് സെലിബ്രിറ്റി മുഖങ്ങൾ ഒന്നും തന്നെ ബ്രാൻഡ് അംബാസിഡർമാരായി ഇല്ല പകരം മലപ്പുറത്തെ ഓരോ ഫുട്ബോൾ പ്രേമിയുമാകും ടീമിന്റെ മുഖമെന്ന് ക്ലബ് പ്രമോട്ടേഴ്സ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആഗസ്റ്റ് മാസം തുടക്കം മുതൽ തന്നെ ടീം കോഴിക്കോട് സർവകലാശാല സ്റ്റേഡിയം കേന്ദ്രീകരിച്ച് പരിശീലനം ആരംഭിച്ചിട്ടുണ്ട്. ടീം മികച്ച രീതിയിൽ തയ്യാറെടുപ്പുകൾ പൂർത്തിയാക്കി വരികയാണെന്നും ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കുമെന്നാണ് കരുതുന്നതെന്നും ടീം പ്രമോട്ടേഴ്സ് പറഞ്ഞു. തുടർന്ന് ദംസി നയിക്കുന്ന സംഗിത വിരുന്നും പരിപ്പാടിയുടെ മുന്നോടിയായി പ്രശ്സ്ത വയലിനിസ്റ്റ് ഷെഫിൻ പരിത്’ഒരുക്കുന്ന ഫ്യുഷൻ അരങ്ങേറും
വയനാടിന് കൈത്താങ്ങായി ഒരു കോടി രൂപ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ വെള്ളിയാഴ്ച്ച മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ സൂപ്പർ കേരള ഇലവനും മുഹമ്മദൻസ് സ്പോർട്ടിങ്ങുമായി ചാരിറ്റി മത്സരം സംഘടിപ്പിക്കുന്നുണ്ട്. വൈകിട്ട് 7.30നാണ് മത്സരം. മന്ത്രി വി അബ്ദുറഹിമാനും, കെ എഫ് എ അധ്യക്ഷനും അടക്കമുള്ളവർ ടിക്കറ്റെടുത്ത് കളി വീക്ഷിച്ച് വയനാടിന് പിന്തുണയുമായി എത്തുന്നുണ്ട്. ടൂർണമെന്റിന്റെ ഭാഗമായി മലപ്പുറം എഫ് സിയും, പയ്യനാട് ഹോം ഗ്രൗണ്ടായുള്ള തൃശൂർ ടീമും ചേർന്ന് സ്റ്റേഡിയം നവീകരണത്തിനും പദ്ധതിയുണ്ട്.
മുസ്ലിം സമുദായം യോജിക്കാവുന്ന മേഖലകളില്‍ യോജിച്ചു മുന്നേറണം: സാദിഖലി ശിഹാബ് തങ്ങള്‍
പത്രസമ്മേളനത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് വി.പി.അനിൽ കുമാർ, ക്ലബ്ബ് പ്രമോട്ടേഴ്സ് ആയ ആഷിഖ് കൈനിക്കര, എ.പി. ഷംസുദ്ധീൻ , ജംഷീദ് പി. ലില്ലി എന്നിവർ പങ്കെടുത്തു.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




