കുപ്രസിദ്ധരായ മൂന്ന് ക്രിമിനൽ കേസ് പ്രതികളെ മലപ്പുറം പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
മലപ്പുറം : നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതികളായ മൂന്ന് പേരെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി പുളിക്കൽ ഒളവട്ടൂർ സ്വദേശി അരൂർ എട്ടോന്നിൽ വീട്ടിൽ ബഷീർ മകൻ ഷഫീഖ് (33), പൊന്നാനി ചാണാ റോഡ് സ്വദേശി നാലകത്ത് വീട്ടിൽ മജീദ് മകൻ മുഹമ്മദ് ഷാഫി എന്ന കണ്ണൻ ഷാഫി (30), താനൂർ ഒസ്സാൻ കടപ്പുറം സ്വദേശി ചെറിയ മൊയ്തീൻകാനകത്ത് വീട്ടിൽ അബ്ദുള്ള മകൻ മുഹമ്മദ് റാഫി എന്ന റാഫി തങ്ങൾ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മലപ്പുറം ജില്ലാ പോലിസ് മേധാവി എസ് ശശിധരന്റെ റിപ്പോർട്ട് പ്രകാരം മലപ്പുറം ജില്ലാ കളക്ടർ വി.ആർ. വിനോദാണ് ഉത്തരവിറക്കിയത്. മയക്കുമരുന്ന് വിൽപ്പന, മോഷണം, കവർച്ച തുടങ്ങിയ കേസ്സുകളിലെ പ്രതിയാണ് ഷഫീഖ്. കഞ്ചാവ് കടത്ത്, മോഷണം, പെൺകുട്ടികൾക്കെതിരെയുള്ള അതിക്രമം തുടങ്ങിയ കേസ്സുകളിലെ പ്രതിയാണ് മുഹമ്മദ് ഷാഫി. കുട്ടികൾക്കെതിരെ ലൈംഗിക പീഡനം നടത്തുക, ആൾമാറാട്ടം നടത്തി പണം കൈക്കലാക്കുക മുതലായ കുറ്റകൃത്യങ്ങളിൽ പ്രതിയാണ് മുഹമ്മദ് റാഫി. കാപ്പ – 3 നിയമ പ്രകാരം അറസ്റ്റ് ചെയ്ത ഇവരെ വിയ്യൂർ സെൺട്രൽ ജയിലിൽ ഹാജരാക്കി തടവിലാക്കും, 6 മാസത്തേക്കാണ് തടവ്. സമൂഹത്തിൽ ക്രിമിനൽ കുറ്റകൃത്യങ്ങൾ നടത്തി ക്രമസമാധാനം തകർക്കുന്ന ഇത്തരക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും, ജില്ലയിൽ ഈ വർഷം നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതികളായിട്ടുള്ള 20 പേരെ കാപ്പ നിയമപ്രകാരം തടവിലാക്കുകയും, 50 പേർക്കെതിരെ കാപ്പ ചുമത്തി നാടുകടത്തിയും സഞ്ചാര നിയന്ത്രണം ഏർപ്പെടുത്തിയും ഉള്ള നടപടികൾ സ്വീകരിച്ചതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
മനാഫ് വധക്കേസ് പുനപരിശോധന ഹർജി പരിഗണിക്കുന്നത് വൈകുന്നത് പി വി അൻവറിന്റെ സ്വാധീനം മൂലമെന്ന് കുടുംബം
RECENT NEWS
കോട്ടക്കൽ ചിനക്കലിൽ വാഹനാപകടത്തിൽ ഒമ്പതു വയസുകാരിക്ക് ദാരുണാന്ത്യം
കോട്ടക്കൽ: മലപ്പുറത്ത് വാഹനാപകടത്തില്‍ ഒന്‍പത് വയസുകാരിക്ക് ദാരുണാന്ത്യം. മലപ്പുറം ചിനക്കല്‍ സ്വദേശി ഷാനാവാസിന്റെ മകള്‍ റീം ഷാനവാസ് ആണ് മരിച്ചത്. ഇന്ന് രാവിലെ കോട്ടക്കല്‍ പുത്തൂരില്‍ ആയിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി വാഹനങ്ങള്‍ക്കിടയിലേക്ക് [...]




