കെ എസ് എഫ് ഇയിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ

കെ എസ് എഫ് ഇയിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ

മലപ്പുറം: വളാഞ്ചേരി കെ.എസ്.എഫ്.ഇ. ബ്രാഞ്ചിലെ മുക്കുപണ്ട പണയത്തട്ടിപ്പില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ശാഖയിലെ ഗോള്‍ഡ് അപ്രൈസർ കൊളത്തൂര്‍ സ്വദേശി രാജനെയാണ് കസ്റ്റഡിയിലെടുത്തത്. കേസിലുള്‍പ്പെട്ട നാലുപേര്‍ ഒളിവിലാണ്.
പാലക്കാട് സ്വദേശി അബ്ദുല്‍ നിഷാദ്, മുഹമ്മദ് അഷ്‌റഫ്, റഷീദ് അലി, ഷെരീഫ്, താത്ക്കാലിക ജീവനക്കാരനായ രാജന്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ഏകദേശം 7 കോടി രൂപയോളം ഇവര്‍ മുക്കുപണ്ടം പണയംവെച്ച് തട്ടിയെടുത്തുവെന്നാണ് കരുതുന്നത്. 221.63 പവന്‍ (1773.04ഗ്രാം ) ആഭരണങ്ങള്‍ സ്വര്‍ണമാണെന്ന് വിശ്വസിപ്പിച്ചാണ് നാലുപേര്‍ ഉള്‍പ്പെട്ട സംഘം മുക്കുപണ്ടം പണയം വെച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 28നും ഈ വര്‍ഷം ജനുവരി 18നും ഇടയില്‍ കെഎസ്എഫ്ഇ വളാഞ്ചേരി ബ്രാഞ്ചിലെ 10 അക്കൗണ്ടുകളിലായാണ് 221.63 പവന്‍ മുക്കുപണ്ടം സ്വര്‍ണ്ണമാണെന്ന് വിശ്വസിപ്പിച്ച് പണയം വെച്ചത്.

സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രശസ്തമായ കെട്ടുങ്ങലിൽ കല്ലിനിടയിൽ കുടുങ്ങി യുവാവ് മരിച്ചു

Sharing is caring!