സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രശസ്തമായ കെട്ടുങ്ങലിൽ കല്ലിനിടയിൽ കുടുങ്ങി യുവാവ് മരിച്ചു

സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രശസ്തമായ കെട്ടുങ്ങലിൽ കല്ലിനിടയിൽ കുടുങ്ങി യുവാവ് മരിച്ചു

നിലമ്പൂർ: സാമൂഹ്യ മാധ്യമങ്ങളിലൂടെപ്രശസ്തമായ ടികെ കോളനി കെട്ടുങ്ങലിൽ യുവാവ് ഒഴുക്കിൽപെട്ട് കല്ലിനിടയിൽ കുടുങ്ങി മരണപ്പെട്ടു. ചോക്കാട് പരുത്തിപ്പറ്റ നിവാസിയായ ഇല്ലിക്കൽ അലിയുടെ മകൻ സർതാജ് (25) ആണ് മരണപ്പെട്ടത്.

ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് അപകടം സംഭവിച്ചത്. ഏകദേശം അരമണിക്കൂറോളം സമയം കല്ലിൽ കുടുങ്ങി വെള്ളത്തിനടിയിൽ ആയിരുന്നു.  നാട്ടുകാരും സുഹൃത്തുക്കളും ഏറെ പണിപ്പെട്ട് കല്ലിനടിയിൽ നിന്നും ആളെ എടുത്ത് പൂക്കോട്ടുംപാടം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പ്രവാസിയായിരുന്ന യുവാവ് അവധിക്കു നാട്ടിലെത്തിയതായിരുന്നു.

മനാഫ് വധക്കേസ് പുനപരിശോധന ഹർജി പരി​ഗണിക്കുന്നത് വൈകുന്നത് പി വി അൻവറിന്റെ സ്വാധീനം മൂലമെന്ന് കുടുംബം

Sharing is caring!