മാരക മയക്കുമരുന്നുമായി രണ്ട് പേർ മഞ്ചേരിയിൽ പിടിയിൽ

മാരക മയക്കുമരുന്നുമായി രണ്ട് പേർ മഞ്ചേരിയിൽ പിടിയിൽ

മലപ്പുറം: ജില്ലാ ആന്റി നാർക്കോട്ടിക് സ്ക്വാഡും മഞ്ചേരി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ മഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ പയ്യനാട് നെല്ലിക്കുത്ത് വെച്ച് 63.030 ഗ്രാം എം ഡി എം എയുമായി രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിപ്പാറ സ്വദേശികളായ ഷാജി വി.പി (48) അബ്ദുൽ ജലീൽ കെ (32)എന്നിവരാണ് പിടിയിലായത്.

വെള്ളിയാഴ്ച്ച ഉച്ചയോടെ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പോലീസിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശോധന നടത്തിവരവെയാണ് പ്രതികൾ സഞ്ചരിച്ച KL-07-CS-1972 നമ്പർ ഹ്യുണ്ടായ് വെന്യൂ കാറിൽ കടത്തുകയായിരുന്ന 63.030 ഗ്രാം എം ഡി എം എ പിടികൂടിയത്. വരും ദിവസങ്ങളിലും നിരോധിത മയക്കു മരുന്നു കടത്തിനെതിരെ ജില്ലയിൽ ശക്തമായ പരിശോധന തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

വയനാട്ടിലെ ദുരിതബാധിതര്‍ക്ക് മലപ്പുറത്തെ ഭിന്നശേഷിക്കാരായ കുട്ടികളുടെ കൈത്താങ്ങ്

Sharing is caring!