കാലിക്കറ്റ് സർവകലാശാല മുൻ കായിക പരിശീലകൻ എസ് എസ് കൈമൾ അന്തരിച്ചു
മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുൻ അത്‌ലറ്റിക് പരിശീലകൻ കെ എൻ ശിവശങ്കര കൈമൾ (എസ് എസ് കൈമൾ) ഇന്ന് കൊച്ചിയിൽ അന്തരിച്ചു. 33 വർഷത്തോളം കാലിക്കറ്റ് സർവകലാശാലയിൽ അത്‌ലറ്റിക് പരിശീലകനായി സേവനമനുഷ്ഠിച്ചു. അദ്ദേഹം പരിശീലകനായിരിക്കെ അത്‌ലറ്റിക്‌സിൽ ഓൾ ഇന്ത്യ ഇൻ്റർ യൂണിവേഴ്സിറ്റി കിരീടങ്ങളിൽ ഭൂരിഭാഗവും സർവകലാശാല നേടിയിട്ടുണ്ട്.
കുട്ടനാട് സ്വദേശിയായ കൈമൾ സർവകലാശാലയിൽ നിന്നും വിരമിച്ച ശേഷം പാലക്കാട്ട് സ്ഥിരതാമസമാക്കുകയായിരുന്നു. കാക്കനാട്ടുള്ള മകൻ്റെ വസതിയിൽ ഇന്ന് ഉച്ചഭക്ഷണത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. 1970 മുതൽ 2003 വരെ കാലിക്കറ്റ് സർവകലാശാലയിൽ പരിശീലകനായിരിക്കെ, പി ടി ഉഷ, മേഴ്‌സി കുട്ടൻ, എം ഡി വൽസമ്മ, അഞ്ജു ബോബി ജോർജ്ജ്, പി രാമചന്ദ്രൻ, ലിജോ ഡേവിഡ് തോട്ടൻ തുടങ്ങിയ പ്രമുഖ ഇന്ത്യൻ അത്‌ലറ്റുകൾക്ക് പരിശീലനം നൽകി.
കാലിക്കറ്റ് സർവ്വകലാശാലയുടെ പേര് ദേശീയ അന്തർദേശീയ തലങ്ങളിൽ പ്രചരിപ്പിക്കുന്നതിൽ കൈമൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഒളിമ്പ്യൻമാരും ദേശീയ തലത്തിലെ നിരവധി കായികതാരങ്ങളും അവരുടെ മികച്ച കരിയറിനായി കൈമളിനോട് കടപ്പെട്ടിരിക്കുന്നു,” കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ പി രവീന്ദ്രൻ കൈമളിനെ അനുസ്മരിച്ചു.
തിരൂരിൽ അഞ്ച് വയസുകാരി കുളത്തിൽ വീണ് മരിച്ച നിലയിൽ
ചുരുങ്ങിയ കാലം സർവകലാശാലയുടെ കായിക വിദ്യാഭ്യാസ വിഭാഗം മേധാവിയായും കൈമൾ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2004, 2006, 2012, 2014 വർഷങ്ങളിൽ വിരമിച്ച ശേഷം സർവകലാശാലയിലെ അത്‌ലറ്റിക്‌സ്, ക്രോസ് കൺട്രി ടീമുകളെയും അദ്ദേഹം പരിശീലിപ്പിച്ചു.
RECENT NEWS
സ്ത്രീത്വത്തെ അപമാനിച്ച സി പി എം തെന്നല പഞ്ചായത്ത് മെംബറെ പുറത്താക്കണം- എ പി അനിൽകുമാർ
മലപ്പുറം: തെന്നല പഞ്ചായത്തിലെ സിപിഎം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പട്ടെ വ്യക്തിയുമായ സെയ്തലവി മജീദിന്റെ വിദ്വേഷ പ്രസംഗം സ്ത്രീ വിരുദ്ധവും അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻറ് എ പി [...]




