മലപ്പുറത്തെ അശാസ്ത്രീയമായ റംപിൾ സ്ട്രിപ്പിൽ നിയന്ത്രണം നഷ്ടമായി; ബൈക്ക് യാത്രികന് ദാരുണാന്ത്യം

മലപ്പുറത്തെ അശാസ്ത്രീയമായ റംപിൾ സ്ട്രിപ്പിൽ നിയന്ത്രണം നഷ്ടമായി; ബൈക്ക് യാത്രികന് ദാരുണാന്ത്യം

മലപ്പുറം: മേൽമുറി മച്ചിങ്ങലിൽ ലോറിയും ബൈക്കും അപകടത്തിൽപ്പെട്ടു താനൂർ പുതിയ കടപ്പുറം സ്വദേശിയും മച്ചിങ്ങലിലെ ഹ്യൂഡായ് ഷോറൂമിലെ ജീവനക്കാരനുമായ മരക്കാരകത്ത് നജീബിന്റെ മകൻ മുഹമ്മദ് നബീൽ (23) ആണ് മരണപ്പെട്ടത്.

ഹൈവേയിലെ റംപിൾ സ്ട്രിപ്പിൽ കയറി സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. സ്കൂട്ടർ ഇടതു വശത്തേക്കും നബീൽ റോഡിന്റെ വലതു വശത്തേക്കും മറിഞ്ഞു വീണു. ഈ സമയം എതിരെ വന്ന ലോറി തലയിലൂടെയും ദേഹത്തൂടെയും കയറി ഇറങ്ങുകയായിരുന്നു. നിറുത്താതെ പോയ ലോറി പിന്നീട് ട്രാഫിക്ക് പോലീസ് പിടികൂടുകയായിരുന്നു. ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ആവശ്യത്തിനാണ് നബീൽ വാഹനവുമായി പുറത്തേക്ക് പോയത്. നുസ്റത്താണ് നബീലിന്റെ മാതാവ്. സഹോദരങ്ങൾ-നിബിൻ മുഹമ്മദ്, നജ്ല.

മുൻ മന്ത്രിയും ലീ​ഗ് നേതാവുമായ കുട്ടു അഹമ്മദ് കുട്ടി അന്തരിച്ചു

Sharing is caring!