മക്കയിൽ പിതാവിന്റെ ഖബറടക്കം കഴിഞ്ഞ് കുവൈറ്റിലേക്ക് മടങ്ങുന്നതിനിടെ മകൻ അപകടത്തിൽ മരിച്ചു
മക്ക: ഹജിനിടെ ഹജിനിടെ കാണാതായ ശേഷം മരിച്ച നിലയില്‍ കണ്ടെത്തിയ മലപ്പുറം വാഴയൂർ തിരുത്തിയാട് സ്വദേശി മണ്ണില്‍കടവത്ത് മുഹമ്മദ്(74) മാസ്റ്ററുടെ ഖബറടക്കം കഴിഞ്ഞ് കുവൈത്തിലേക്ക് തിരിച്ച മകൻ റിയാസ് വാഹനാപകടത്തില്‍ മരിച്ചു. ഖബറടക്കം കഴിഞ്ഞ് റിയാസും കുടുംബവും കുവൈത്തിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
തായിഫിന് നൂറു കിലോമീറ്റർ അകലെ റിദ്വാനിലാണ് വാഹനാപകടമുണ്ടായത്. കഴിഞ്ഞ ദിവസമാണ് റിയാസ് ഉപ്പയുടെ മയ്യിത്ത് മറവു ചെയ്യുന്നതിനായി കുവൈത്തില്‍നിന്ന് മക്കയിലേക്ക് എത്തിയത്. വിവരമറിഞ്ഞ സഹോദരൻ സല്‍മാൻ അപകടസ്ഥലത്തേക്ക് തിരിച്ചതായി കെ.എം.സി.സി നേതാവ് മുജീബ് പൂക്കോട്ടൂർ അറിയിച്ചു.
കഴിഞ്ഞ ജൂണ്‍ 22 മുതല്‍ മിനയില്‍നിന്നാണ് മുഹമ്മദിനെ കാണാതായത്. ഭാര്യയുടെ കൂടെ ഹജിനെത്തിയ മുഹമ്മദിനെ പിന്നീട് കാണാതാകുകയായിരുന്നു. മലയാളി സന്നദ്ധപ്രവർത്തകർ അടക്കം നിരവധി പേർ ഒട്ടേറെ സ്ഥലങ്ങളില്‍ മുഹമ്മദിനെ തെരഞ്ഞെങ്കിലും ഇതുവരെ കണ്ടെത്തനായിരുന്നില്ല. ഏതാനും ദിവസം മുമ്ബ് ഭാര്യ ഹജ് കർമം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിയിരുന്നു. കുവൈത്തിലുള്ള മകൻ സല്‍മാനും റിയാസും കുടുംബസമേതമാണ് കഴിഞ്ഞ ദിവസം മക്കയില്‍ എത്തിയത്.
മലപ്പുറത്ത് എച്ച് വൺ എൻ വൺ: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്
മുഹമ്മദിന്റെ മൃതദേഹം കണ്ടെത്തിയതായി മക്ക പോലീസാണ് ഇന്ത്യൻ എംബസി അധികൃതരെ അറിയിച്ചത്. എംബസി വിവരം കുടുംബത്തിന് കൈമാറുകയായിരുന്നു. എംബസിയുടെ ഭാഗത്തുനിന്ന് വലിയ സഹകരണമാണ് ലഭിച്ചതെന്ന് മകൻ പറഞ്ഞിരുന്നു. പിതാവിനെ കാണാതായതുമുതല്‍ കൂടെ നില്‍ക്കുകയും തെരച്ചിലിന് നേതൃത്വം നല്‍കയും ചെയ്തവർക്കെല്ലാം സല്‍മാൻ നന്ദി പറഞ്ഞു. മക്ക പോലീസ് അധികാരികള്‍, ഹജ് കോണ്‍സുല്‍ മുഹമ്മദ് അബ്ദുല്‍ ജലീല്‍, മക്കയിലെ പൊതുപ്രവർത്തകരും സംഘടനകളും കാര്യമായി സഹായിച്ചുവെന്നും സല്‍മാൻ പറഞ്ഞു. കുവൈത്തിലുള്ള മക്കളായ സല്‍മാൻ , റിയാസ് എന്നിവർ കുടുംബസമേതമാണ് കഴിഞ്ഞ ദിവസം മക്കയില്‍ എത്തിയത്. കോഴിക്കോട് കായലം സ്കൂള്‍ റിട്ട.അധ്യാപകനായിരുന്നു മുഹമ്മദ്.
RECENT NEWS
സ്ത്രീത്വത്തെ അപമാനിച്ച സി പി എം തെന്നല പഞ്ചായത്ത് മെംബറെ പുറത്താക്കണം- എ പി അനിൽകുമാർ
മലപ്പുറം: തെന്നല പഞ്ചായത്തിലെ സിപിഎം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പട്ടെ വ്യക്തിയുമായ സെയ്തലവി മജീദിന്റെ വിദ്വേഷ പ്രസംഗം സ്ത്രീ വിരുദ്ധവും അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻറ് എ പി [...]




