വയനാട് ധനസമാഹരണത്തിന് ആപ്പ് തുടങ്ങി ലീഗ്; മണിക്കൂറുകള്‍ക്കകം 1 കോടി രൂപ
മലപ്പുറം: വയനാടിന്റെ കണ്ണീരൊപ്പാന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്ത പുനരധിവാസ ഫണ്ടിന്റെ ധനസമാഹരണം പ്രത്യേകം തയ്യാറാക്കിയ ആപ്പ് വഴി ആരംഭിച്ചു. പാണക്കാട് നടന്ന ചടങ്ങില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആപ്പിന്റെ ലോഞ്ചിങ് നിര്‍വ്വഹിച്ചു. ഫണ്ടിലേക്കുള്ള ആദ്യ സംഭാവന 50 ലക്ഷം രൂപ തിരുന്നാവായ എടക്കുളം സ്വദേശി അബ്ദുസ്സമദ് ബാബു സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി. ഏതാനും മണിക്കൂറുകള്‍ക്കകം തന്നെ ഒരു കോടിയിലേറെ രൂപയാണ് ലീഗ് സമാഹരിച്ചത്.
മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ വിപുലമായ സന്നാഹങ്ങളോടെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമഗ്രമായ പുനരധിവാസത്തിന് വേണ്ടി പ്രഖ്യാപിച്ച ഫണ്ട് ശേഖരണം വിജയിപ്പിക്കാന്‍ എല്ലാവരും രംഗത്ത് വരണമെന്നും തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
വയനാടിനൊപ്പം ആദ്യ ദിവസം മുതല്‍ മുസ്ലിംലീഗുണ്ടെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിംലീഗിന്റെ ജീവകാരുണ്യ സംവിധാനങ്ങളെല്ലാം ആംബുലന്‍സുകളും ഫ്രീസറുകളും എത്തിച്ച് കര്‍മ്മനിരതരായി. മുസ്ലിംലീഗിന്റെ പ്രത്യേക സമിതിയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നത്. ഭവന നിര്‍മ്മാണം, ചികിത്സ, വിദ്യാഭ്യാസ സഹായം, ജീവിതോപാധികള്‍ തുടങ്ങിയ സമഗ്രമായ പാക്കേജ് മുസ്ലിംലീഗിന്റെ പുനരധിവാസ പദ്ധതിയുടെ ഭാഗമായിരിക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വയനാട് ഉരുള്‍പൊട്ടല്‍; നിലമ്പൂരില്‍ നിന്നും ലഭിച്ചത് 58 മൃതദേഹങ്ങളും 95 ശരീര ഭാഗങ്ങളും
ഓഗസ്റ്റ് 15 വരെയാണ് ഫണ്ട് ശേഖരിക്കുന്നത്. പ്ലേ സ്റ്റോറില്‍ FOR WAYANAD എന്ന് ടൈപ്പ് ചെയ്താല്‍ ആപ്പ് ലിങ്ക് ലഭിക്കും. നേരത്തെ പ്രസിദ്ധീകരിച്ച അക്കൗണ്ട് വഴി ഇനി പണം അയയ്ക്കേണ്ടതില്ല. അക്കൗണ്ട് വഴി അയച്ച തുക സംബന്ധിച്ച വിവരങ്ങള്‍ ആപ്പില്‍ അപ്ഡേറ്റ് ചെയ്യും. മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ പുനരധിവാസ ഫണ്ട് വിജയിപ്പിക്കാന്‍ ആവശ്യമായ കര്‍മ്മ പരിപാടികള്‍ കീഴ് ഘടകങ്ങളും പോഷക ഘടകങ്ങളും ആസൂത്രണം ചെയ്യേണ്ടതാണ്. ആപ്പ് ലോഞ്ചിങ് ചടങ്ങില്‍ മുസ്ലിംലീഗ് ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സി.എ.എം.എ കരീം, സി.പി സൈതലവി, ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ, സി. മമ്മൂട്ടി, അബ്ദുറഹ്മാന് രണ്ടത്താണി, പി.കെ ബഷീര്‍ എം.എല്‍.എ, ടി.വി ഇബ്രാഹിം എം.എല്‍.എ, പി.കെ ഫിറോസ്, കെ.കെ അഹമ്മദ് ഹാജി, ടി. മുഹമ്മദ്, കുഞ്ഞിമോന് കാക്കിയ, ഹബീബ് റഹ്മാന്, മുസ്തഫ കാരി, പി. ഇസ്മായില്‍, ടി.പി.എം ജിഷാന്‍, പി.എം.എ സമീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




