രണ്ടു കിലോ കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

പെരിന്തൽമണ്ണ: ടൗണിൽ നിന്നും 2കിലോ കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളിയെ പെരിന്തൽമണ്ണ എക്സൈസ് പാർട്ടി അറസ്റ്റ് ചെയ്തു.വെസ്റ്റ് ബംഗാൾ സ്വദേശി കബീർ അലി ഖാ (30/24) എന്നയാളാണ് അറസ്റ്റിൽ ആയത്. ഒരാഴ്ച മുൻപ് മങ്കടയിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന ഹെറോയിനുമായി ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് അന്യ സംസ്ഥാന തൊഴിലാളികളെ എക്‌സൈസ് ഇൻസ്‌പെക്ടറും സംഘവും പിടികൂടിയിരുന്നു.
പെരിന്തൽമണ്ണ ടൗണിൽ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലും, യുവാക്കൾക്കിടയിലും, സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കിടയിലും പെരിന്തൽമണ്ണ കേന്ദ്രീകരിച്ച് വ്യാപകമായി കഞ്ചാവ് വിൽപ്പന ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി നടത്തിവന്ന നിരീക്ഷണത്തിലാണ് ഇയാൾ പിടിയിലായത് . ലഹരി മാർക്കറ്റിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഉത്പന്നമാണ് എക്‌സൈസ് ഇൻസ്‌പെക്ടറും സംഘവും കണ്ടെടുത്തത്.
തൊഴിലിനായി വന്ന് ലഹരി വില്പന തൊഴിലാക്കിയ ഇതര സംസ്ഥാനക്കാരെ കണ്ടെത്തുന്നതിനായി ശക്തമായ പരിശോധനകൾ ആണ് പെരിന്തൽമണ്ണയിൽ എക്സൈസ് നടത്തുന്നത്. ജൂലൈ മാസത്തിൽ ഇതുവരെ ലഹരി വില്പനയുമായി ബന്ധപ്പെട്ട 16 കേസുകൾ കണ്ടെത്തി ലഹരി കടത്താൻ ഉപയോഗിച്ച രണ്ട് വാഹനങ്ങൾ ഉൾപ്പടെ 17 പേരെ അറസ്റ്റ് ചെയ്തു.2024 വർഷത്തിൽ പെരിന്തൽമണ്ണയിൽ മാത്രം 70 എൻഡിപിഎസ് കേസുകളും 106 അബ്കാരി കേസുകളും പുകയില ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട 300 ഓളം കേസുകളും രജിസ്റ്റർ ചെയ്യുകയുണ്ടായി.ലഹരി മുക്ത നവ കേരളത്തിനായി ശക്തമായ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളോടൊപ്പം വിദ്യാലയങ്ങളും , കോളേജുകളും കേന്ദ്രീകരിച്ചു ബോധവൽക്കരണ പ്രവർത്തനങ്ങളും വകുപ്പ് ഊർജിതമായി നടത്തിവരുന്നു.
വിൽപനക്കെത്തിച്ച കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ നിലമ്പൂരിൽ പിടിയിൽ
പെരിന്തൽമണ്ണ എക്സൈസ് ഇൻസ്പെക്ടർ യൂനുസ് എം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാമൻകുട്ടി കെ, പ്രിവന്റിവ് ഓഫീസർ അബ്ദുൽ റഫീഖ്. ഒ ,സിവിൽ എക്സൈസ് ഓഫീസർമാരായ തേജസ്.വി, അബ്ദുൽ ജലീൽ, പി,അച്യുതൻ, കെ. സി ,ഷഹദ് ശരീഫ്. എം , വനിത, സിവിൽ എക്സൈസ് ഓഫീസർ കെ സിന്ധു,ലിൻസി വർഗീസ് എന്നിവരും പാർട്ടിയിൽ ഉണ്ടായിരുന്നു.
RECENT NEWS

നഗരസഭ പരിധിയിലെ മുഴുവൻ വിദ്യാർഥിനികൾക്കും മെൻസ്ട്രൽ കപ്പ്
മലപ്പുറം: നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ പ്രദേശത്തെ ഗവൺമെൻ്റ് വനിതാ കോളേജിലെയും, ഗവൺമെൻ്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെയും മുഴുവൻ വിദ്യാർഥിനികൾക്കും മെൻസ്ട്രൽ കപ്പ് വിതരണം നടത്തി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം [...]