അനസ് എടത്തൊടിക മലപ്പുറം എഫ് സിയുമായി കരാർ ഒപ്പുവെച്ചു

അനസ് എടത്തൊടിക മലപ്പുറം എഫ് സിയുമായി കരാർ ഒപ്പുവെച്ചു

മലപ്പുറം: മുൻ ഇന്ത്യൻ ഇന്റർനാഷണൽ താരം അനസ് എടത്തൊടികയും തിരൂർ സ്വദേശിയും ഐ ലീഗ് താരവുമായ ഫസലു റഹ്മാനും മലപ്പുറം എഫ്യു സിയുടെ ഭാഗമായി. കാലിക്കറ്റ് യൂണിവേഴ്സറ്റി സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ ടീം ഹെഡ് കോച്ച് ജോൺ ചാൾസ് ഗ്രിഗറി ഇരുവർക്കും കോൺട്രാക്ട് കൈമാറി.

പ്രമോട്ടർമാരായ ഡോ. അൻവർ അമീൻ ചേലാട്ട്, അജ്മൽ ബിസ്മി, ആഷിക്ക് കൈനിക്കര, എ.പി. ഷംസുദ്ദീൻ ബിൻ മൊഹിയുദ്ധീൻ, ജംഷീദ് പി. ലില്ലി, അസിസ്റ്റന്റ് കോച്ച് ക്ലിയോഫസ്, സിഒഓ അരുൺ നാണു, കാലിക്കറ്റ് യൂണിവേഴ്സറ്റി സ്പോർട്സ് ഡിപ്പാർട്ട്മെൻറ് ഹെഡ് ഡോ. സക്കീർ ഹുസൈൻ എന്നിവർ സന്നിഹിതരായിരുന്നു.

ഐ ലീഗ് ക്ലബായ ഗോകുലത്തിന് വേണ്ടിയാണ് ഇപ്പൊൾ അനസ് പന്ത് തട്ടുന്നത്. ഈ കരാർ അവസാനിക്കുന്നതോടെ മുൻ ഇന്ത്യൻ പ്രതിരോധ താരം മലപ്പുറം ക്ലബിനൊപ്പം ചേരും.

നിപ: ആനക്കയത്തും പാണ്ടിക്കാട്ടും നിയന്ത്രണം രണ്ട് വാർഡുകളിലേക്ക് ചുരുക്കി

നേരത്തെ, 2019 ൽ, അനസ് അന്താരാഷ്‌ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ദേശീയ ടീം കോച്ച് ഇഗോർ സ്റ്റിമാക്കിന്‍റെ അഭ്യർഥനയെത്തുടർന്ന് അഞ്ച് മാസത്തിന് ശേഷം വിരമിക്കുന്നതിൽ നിന്ന് പിന്മാറാൻ തീരുമാനിക്കുകയായിരുന്നു.

Sharing is caring!