യൂത്ത് ലീ​ഗിന്റെ തങ്ങളോർമകൾ ആ​ഗസ്റ്റ് 1ന്

യൂത്ത് ലീ​ഗിന്റെ തങ്ങളോർമകൾ ആ​ഗസ്റ്റ് 1ന്

കോഴിക്കോട് : മുസ്‌ലിം ലീഗ് പാർട്ടിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓർമ്മ ദിനമായ ആഗസ്ത് 1 ന് ശാഖ തലങ്ങളിൽ അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസും അറിയിച്ചു. വിഭാഗീയ ചിന്തകൾ പ്രചരിപ്പിക്കാൻ ഭരണം കൂടം തന്നെ നേതൃത്വം നൽകുന്ന കാലത്ത് ശിഹാബ് തങ്ങളുടെ ദർശനങ്ങൾക്ക് വലിയ പ്രസക്തിയുണ്ട്. വ്യത്യസ്ത മത-രാഷ്ട്രീയ ചിന്താഗതികൾ വെച്ച് പുലർത്തുമ്പോഴും മനുഷ്യ സൗഹൃദങ്ങളിൽ വിള്ളലുണ്ടാകരുതെന്ന് ശിഹാബ് തങ്ങൾ നിരന്തരം ഓർമിപ്പിച്ചിരുന്നു. സമൂഹത്തിലെ പ്രയാസം അനുഭവിക്കുന്ന ജനവിഭാഗത്തെ ചേർത്ത് പിടിക്കുന്നതാണ് പൊതു പ്രവർത്തകരുടെ ഉത്തരവാദിത്തം എന്ന് ജീവിതത്തിലൂടെ കാണിച്ച നേതാവായിരുന്നു ശിഹാബ് തങ്ങൾ.

അതിനാലാണ് മരണശേഷവും അദ്ദേഹത്തിൻ്റെ ജീവിതം വലിയ സന്ദേശമായി കേരള രാഷ്ട്രീയത്തിൽ നിറഞ്ഞ് നിൽക്കുന്നത്. തങ്ങളുടെ പതിനഞ്ചാം ഓർമ്മ ദിനത്തിൽ ശാഖ തലങ്ങളിൽ നടത്തുന്ന പരിപാടികളിൽ മുഴുവൻ യൂത്ത് ലീഗ് പ്രവർത്തകരും സജീവമായി പങ്കെടുക്കണമന്നും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും പി.കെ ഫിറോസും അഭ്യർത്ഥിച്ചു.

ഡി​ഗ്രി വിദ്യാഭ്യാസം പാതിവഴിയിൽ മുടങ്ങിയ സ്ത്രീകൾക്ക് തുടർ പഠനത്തിന് അവസരമൊരുക്കി മഞ്ഞളാംകുഴി അലി

Sharing is caring!