പി എസ് എം ഒ കോളേജിൽ മോഷണം നടത്തിയ പൂർവ വിദ്യാർഥി പിടിയിൽ

തിരൂരങ്ങാടി: പി.എസ്.എം.ഒ കോളജിൽ മോഷണം. യുവാവ് അറസ്റ്റിൽ. തിരൂരങ്ങാടി വെള്ളിലക്കാട് റോഡിൽ അമ്പാട്ട് വീട്ടിൽ ഖാദർ ശരീഫ് (22) നെയാണ് തിരൂരങ്ങാടി പൊലിസ് അറസ്റ്റ് ചെയ്തത്. കോളേജിൽ പൂർവ വിദ്യാർത്ഥിയായിരുന്ന ഇയാൾ കോളേജിൽ മുമ്പ് മോഷണ ശ്രമം നടത്തിയിരുന്നു.
കഴിഞ്ഞദിവസം പുലർച്ചെയാണ് പിക്കാസ് ഉപയോഗിച്ച് കോളജിൽ ഒട്ടേറെ നാശനഷ്‌ടങ്ങൾ വരുത്തി കവർച്ച നടത്തിയത്. എസ്.എ.പിയുടെ ഓഫീസിൻ്റെ പൂട്ട് തകർത്ത് അകത്തുകയറിയത്. മേശയിൽ സൂക്ഷിച്ചിരുന്ന പണമാണ് മോഷ്ടിച്ചത്. കൂടാതെ സൂപ്രണ്ടിന്റെ ഓഫീസിന്റെ ലോക്കും, കംപ്യൂട്ടർലാബിന്റെ വാതിലിന്റെ അടിഭാഗവും പൊളിക്കാൻ ശ്രമിച്ചിരുന്നു. കെമിസ്ട്രി ലാബിലെ കംപ്യൂട്ടറുകളും,ലാപ്ടോപ്പുകളും തല്ലിപൊളിച്ചു.
എസ്.ഐമാരായ വിനോദ്,ഭക്തവത്സലൻ, സി.പി.ഒമാരാ യ ലക്ഷ്മണൻ, ജിതിൻ, ബിജോയ്, ഫാരിസ് എന്നിവരാണ് കേസ് അന്വേഷിച്ചത്.
കെ എസ് ആർ ടി സി ഡ്രൈവറെ കത്തികൊണ്ട് കുത്താൻ ശ്രമം, ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
RECENT NEWS

തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
തിരൂരങ്ങാടി: തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മാർപാപ്പയെ അനുസ്മരിച്ച് തങ്ങളും കുഞ്ഞാലിക്കുട്ടിയും